പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ അറിയിച്ച് ബിഎസ്പി.എന്നാല്‍ ബിജെപിയോടും എന്‍ഡിഎയോടുമുള്ള ബിഎസ്പിയുടെ സമീപനത്തില്‍ യാതൊരു മാറ്റവുമില്ലെന്നും ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കി. ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം മികച്ചതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതെന്നും മായാവതി വ്യക്തമാക്കി.
Advertisment
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം തന്നോട് കൂടിയാലോചിച്ചിട്ടില്ലെന്ന് മായാവതി പറഞ്ഞു. പാര്‍ട്ടിയുടെ താല്‍പര്യം കണക്കിലെടുത്താണ് ​ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുന്നത്. ജെഡിഎസും ദ്രൗപതി മുര്‍മുവിനെ പിന്തുണച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.