ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെയും മാനുവൽ മലബാർ ജൂവലേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ നെഹ്റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ നടത്തിയ 'ഓണം പൊന്നോണം' എന്ന ഓണാഘോഷ പരിപാടിയിൽ നടൻ ഉണ്ണി മുകുന്ദനും ഗായിക ചിത്ര അരുണും മുഖ്യാതിഥികളായി പങ്കെടുത്തു. രാവിലെ 9 മണി മുതൽ പൂക്കള മത്സരത്തോടെയാണ് പരിപാടികൾ തുടക്കമിട്ടത്.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും ഓണം പൊന്നോണം 2023 ജനറൽ കൺവീനറുമായ കെജി രഘുനാഥൻ നായർ, വൈസ് പ്രസിഡന്റ് കെവി മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷറാറും പൂക്കളം കൺവീനറുമായ പിഎൻ ഷാജി, ഇന്റെർണൽ ഓഡിറ്റർ കെവി ബാബു, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/media_files/IQhHVoWONNVb9CDFajbP.jpg)
2022-23 വിദ്യാഭ്യാസ വർഷത്തിൽ 12-ാം ക്ലാസിൽ ഉന്നത വിജയം നേടിയ ആശ്രം- ശ്രീനിവാസ്പുരി ഏരിയയിലെ ആദിത്യാ വിനോദ് (സയൻസ്), മയൂർ വിഹാർ ഫേസ്-3 ഏരിയയിലെ പിവി മാളവിക (കോമേഴ്സ്), അംബേദ്കർ നഗർ-പുഷ്പ് വിഹാർ ഏരിയയിലെ ലീഷ്മ കൃഷ്ണ മനോജ് (ഹ്യൂമാനിറ്റീസ്) എന്നീ വിദ്യാർത്ഥികൾക്ക് ഡിഎംഎ-സലിൽ ശിവദാസ് അക്കാഡമിക് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. ചടങ്ങിൽ പൂക്കള മത്സരത്തിലേയും തിരുവാതിര കളി മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാന ദാനം നടത്തി.
ആർമി ഹോസ്പിറ്റൽ (റിസർച്ച് & റഫറൽ) ഡയറക്ടറും കമാൻഡന്റും ആദ്യ മലയാളിയുമായ ലെഫ്റ്റനന്റ് ജനറൽ അജിത് നീലകണ്ഠൻ, മാനുവൽ മലബാർ ജൂവലേഴ്സ് സിഎംഡിമാനുവൽ മെഴുക്കനാൽ, രാം രത്തൻ ഗ്രൂപ്പ് ഓഫ് കമ്പനി പ്രതിനിധി കഞ്ചൻ, മുത്തൂറ്റ് ഗ്രൂപ്പിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടർ അലക്സാണ്ടർ ജോർജ്ജ് മുത്തൂറ്റ്, സൗത്ത് ഇന്ത്യൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരും റീജിയണൽ ഹെഡുമായ രഞ്ജിത്ത് ആർ നായർ, വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ കെആർ മനോജ്, എ-വൺ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ജെയ്സൺ ജോസഫ്, സ്റ്റാർ എംഎസ്എൻ ഷിപ്പിംഗ് ലൈനിന്റെ ഡയറക്ടർ ഹരി വാസൻ, വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ പ്രസിഡന്റ്, ഗീത രമേശ്, ആർട്ടിമിസ് ഹോസ്പിറ്റൽസ് ഹെഡ് സജി ഗോവിന്ദൻ തുടങ്ങിയവരെ ചടങ്ങിൽ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.
/sathyam/media/media_files/vKMUeItlcLLxTB7jNaM2.jpg)
തുടർന്ന് 8-ാമത് ലക്കം ഡിഎംഎ ത്രൈമാസിക ഓണം വിശേഷാൽപ്പതിപ്പിന്റെ പ്രകാശനം മുഖ്യാതിഥി ഉണ്ണി മുകുന്ദന് നൽകിക്കൊണ്ട് ഗോകുലം ഗോപാലൻ നിർവഹിച്ചു. തുടർന്ന്ചിത്ര അരുൺ ഗാനങ്ങൾ ആലപിച്ചു. ഡിഎംഎയുടെ വിവിധ ഏരിയകൾ അവതരിപ്പിച്ച കലാപരിപാടികൾ ഓണം പൊന്നോണം അവിസ്മരണീയമാക്കി.
പരിപാടികൾ താഴെയുള്ള ഡിഎംഎയുടെ https://www.youtube.com/live/moYbLqkerMs?si=a9MXpZBbgROpWCGr എന്ന യൂട്യൂബ് ലിങ്കിൽ ലഭ്യമാണ്.
പി.എൻ ഷാജി