അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ശിശുക്ഷേമ പ്രവർത്തകനുമായ ഡോക്ടർ കെ സി ജോർജിന് സുപ്രീം കോടതി ഏപ്രിൽ മാസം 2023 ൽ കൊല്ലപ്പെട്ട അതീഖ് അഹമ്മദിന്റെ കുട്ടികളുടെ സംരക്ഷണ ചുമതലയെ സംബന്ധിച്ച നിയമ യുദ്ധത്തിൽ അദ്ദേഹത്തെ സുപ്രീംകോടതി സപ്പോർട്ട് ്് ്് പേഴ്സണായി ഈയിടെ നിയമിച്ചിരുന്നു. അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച സുപ്രീം കോടതി വിധി പറയും. അദ്ദേഹം നൽകിയ റിപ്പോർട്ടിന് കോടതി അഭിനന്ദിക്കുകയും അംഗീകാരം ആയി അദ്ദേഹത്തിന് ഒരു ലക്ഷം രൂപ ്് ഹോണറേറിയം ആയും 20000 രൂപ ്് ്് യാത്രാബത്തയും നൽകി അഭിനന്ദിച്ചു.
റിപ്പോർട്ടിന്റെ ഗുണനിലവാരം മനസ്സിലാക്കിക്കൊണ്ട് ഈ റിപ്പോർട്ട് സുപ്രീംകോടതിയുടെ റെക്കോർഡിൽ സൂക്ഷിക്കുവാനും സുപ്രീംകോടതി ഏപ്രിൽ 28, 2023 ൽ ഇറക്കിയ ഓർഡറിൽ ശുപാർശ ചെയ്തു. സുപ്രീംകോടതി നൽകിയ ഈ അംഗീകാരം തൻറെ ജീവിതത്തിലെ വലിയൊരു നേട്ടമായി കാണുന്നുവെന്നും ഈ തുക കുട്ടികളുടെ സംരക്ഷണത്തിനായി ചെലവഴിക്കുമെന്നും ഡോക്ടർ ജോർജ് പ്രസ്താവിച്ചു