Advertisment

ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പന്ത്രണ്ട് വിളക്ക് മഹോത്സവം

author-image
പി.എന്‍ ഷാജി
New Update
gurugram sector 21 ayyappa temple

ന്യൂ ഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പന്ത്രണ്ട് വിളക്ക് മഹോത്സവം നവംബർ 28 (വൃശ്ചികം 12)  ചൊവ്വാഴ്ച പന്ത്രണ്ട് വിളക്ക് മഹോത്സവം നടക്കും.

രാവിലെ 5:30-ന് നിർമ്മാല്യ ദർശനം, അഷ്ടദ്രവ്യ മഹാ ഗണപതിഹോമം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ, വൈകിട്ട് 6 മണിക്ക് മഹാദീപാരാധനയും പന്ത്രണ്ട് വിളക്ക് ദർശനവും നടക്കും.

7 മണി മുതൽ ഗുരുഗ്രാം അയ്യപ്പാ സേവാ സമതിയുടെ ഭജനയും 8 മണിക്ക് പടിപൂജ അയ്യപ്പ ദർശനവും നടക്കും. തുടർന്ന് ഹരിവരാസനം പാടി നട അടക്കും. അന്നദാനവും ഉണ്ടാവും.

   

അന്നേ ദിവസത്തെ പ്രത്യേക പൂജകളും വഴിപാടുകളും ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും 012-44004479, 9311874983 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment