ശ്രീധർമ്മ ശാസ്‌താ ക്ഷേത്രം ഗുരുഗ്രാം സെക്ടർ 21മകര വിളക്ക് ദർശനവും മഹോത്സവവും

author-image
പി.എന്‍ ഷാജി
New Update
gurugram sector 21 ayyappa temple

ന്യൂ ഡൽഹി: ഗുരുഗ്രാം സെക്ടർ 21-ലെ ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ 2024 ജനുവരി 14-ന് മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മേൽശാന്തി രാജേഷ് കുമാർ അഡിഗയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ അരങ്ങേറും.

Advertisment

രാവിലെ ആറു മണിക്ക് നടതുറപ്പ്. അഭിഷേകം, മലർ നിവേദ്യം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അഷ്ടാഭിഷേകം, തുടർന്ന് വിശേഷാൽ പൂജകൾക്ക് ശേഷം 11:30-ന് നട അടയ്ക്കും. ഉച്ചക്ക് 1:30 മുതൽ അന്നദാനം. 

വൈകുന്നേരം 5:30-ന് നട തുറക്കും. 6:15-ന് മഹാദീപരാധനയും ദീപക്കാഴ്ചയും മകരവിളക്ക് ദർശനവും നടക്കും. രാത്രി 8 മണിക്ക് ഹരിവരാസനം പാടി തിരുനട അടക്കും. തുടർന്ന് പ്രസാദ വിതരണത്തിനു ശേഷം ലഘു ഭക്ഷണവും ഉണ്ടാവും. ഭക്തജനങ്ങൾക്ക് നിറപറ സമർപ്പണത്തിനുള്ള സൗകര്യവുംഒരുക്കിയിട്ടുണ്ട്.

പൂജകളും വഴിപാടുകളും ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും 012-44004479, 9311874983 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment