ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മഹിപാൽപൂർ-കാപ്പസ് ഹേഡാ ഏരിയയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 13-ാമത് അയ്യപ്പ പൂജാ മഹോത്സവം നാളെ (2023 ഡിസംബർ 10 ഞായറാഴ്ച്ച)
ഗുരുഗ്രാം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ അരങ്ങേറും.
രാവിലെ 6 മണിക്ക് ക്ഷേത്ര മേൽശാന്തി രാജേഷ് അടികയുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. മലർ നിവേദ്യം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ തുടങ്ങിയ പതിവു പൂജകളും ഉണ്ടാവും.
രാവിലെ 11 മുതൽ ദ്രോണാചാര്യ ബാലഗോകുലം ഗുരുഗ്രാം അവരിപ്പിക്കുന്ന ഗാനാഞ്ജലി, ക്ലാസിക്കൽ ഡാൻസ് എന്നിവയും ഉച്ചക്ക് അന്നദാനവും ഉണ്ടാവും.വൈകുന്നേരം മഹാ ദീപാരാധന, ദീപക്കാഴ്ച്ച, 6.30 മുതൽ ധർമ്മശാസ്താ ഭജന സമിതി അവരിപ്പിക്കുന്ന ഭജന തുടർന്ന് 8 മുതൽ പടിപ്പാട്ടും പടിപൂജയും, 8.20-ന് അത്താഴ പൂജ. തുടർന്ന് ഹരിവരാസനം പാടി നടയടക്കും. പ്രസാദ വിതരണവും ഉണ്ടാവും. അന്നദാനത്തോടെ ചടങ്ങുകൾ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര പ്രസിഡന്റ് പ്രേംസൺ, സെക്രട്ടറി എംകെ നായർ, പ്രദീപ് ജി കുറുപ്പ് എന്നിവരുമായി 124-4004479, 7011844864 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.