ഫരീദാബാദ് രൂപതയുടെ 40 ദിന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്  പ്രാർത്ഥനോഷ്മളമായ സ്വീകരണം നൽകി

New Update
2

ഡൽഹി : ഫരിദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ ഐ. ടി. ഒ. ഇന്ദിര ഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ ഫെബ്രുവരി 10, 11 തീയതികളിൽ ഫാ. ഡൊമിനിക് വാളൻമനാൽ നയിക്കുന്ന കൃപാഭിഷേകം-2024 സാന്തോം ബൈബിൾ കൺവെൻഷന് ഒരുക്കമായി രൂപതയിലെ എല്ലാ ഇടവകകളിലൂടെ കടന്നുപോകുന്ന 40 ദിന ദിവ്യകാരുണ്യ പ്രദക്ഷിണം 18 ദിവസങ്ങൾ പൂർത്തിയാക്കി. 

Advertisment

ഫരിദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് 2023 ഡിസംബർ 31 ന് ആരംഭിച്ച  ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് വിവിധ ഇടവകകളിൽ പ്രാർത്ഥനോഷ്മളമായ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 രാവിലെ 10 മണിയോടുകൂടി ഇടവകയിൽ എത്തിച്ചേരുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തെ പുഷ്പാർച്ചനകളോടും പ്രാർത്ഥനകളോടും കൂടെയാണ് ഇടവകജനം സ്വീകരിക്കുന്നത്. പകലും രാത്രിയും ആരാധനയിലും പ്രാർത്ഥനയിലും ദിവ്യകാരുണ്യ ഈശോയ്ക്ക് മുൻപിൽ ചെലവഴിക്കുന്ന ഇടവക സമൂഹം വൈകിട്ട് നടക്കുന്ന വിശുദ്ധ കുർബാനയിലും വചനപ്രഘോഷണത്തിലും ഒന്നുചേർന്ന് പങ്കെടുത്തുകൊണ്ട് സാന്തോം ബൈബിൾ കൺവെൻഷനായി ഒരുങ്ങുകയും ചെയ്യുന്നു. 40 ദിന ദിവ്യകാരുണ്യ പ്രദക്ഷിണം ഫെബ്രുവരി ഒൻപതാം തീയതി  സമാപിക്കുമെന്ന് ജനറൽ കൺവീനർ മോൺ. ജോൺ ചോഴിത്തറ അറിയിച്ചു.

Advertisment