ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഡൽഹി എൻ.സി.ആർ. ക്യാമ്പസിൽ നാഷണൽ ഫോട്ടോഗ്രഫി മത്സരം

New Update
photography

ന്യൂഡൽഹി: അന്താരാഷ്ട്ര ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ചു (ഓഗസ്റ്റ് 19) ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഡൽഹി എൻ.സി.ആർ. ക്യാമ്പസിന്റെ ആഭിമുഖ്യത്തിൽ ക്യൂ ലൈവ് ടെക്‌നോളജീസുമായി സഹകരിച്ചു ദേശീയതലത്തിൽ ഫോട്ടോഗ്രഫി മത്സരം നടത്തുന്നു.

Advertisment

ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച 17 സുസ്ഥിരവികസനലക്ഷ്യങ്ങളാണ് (Sustainable Development Goals) കോളേജ് - യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കായി നടത്തുന്ന ഈ മത്സരത്തിന്റെ വിഷയം. 10000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയുമാണ് നൽകുന്നത്. ഇത് കൂടാതെ 1000 രൂപ വീതം രണ്ട് പ്രോത്സാഹനസമ്മാനങ്ങളും നൽകും.

ഓൺലൈൻ ആയാണ് ഫോട്ടോഗ്രാഫുകൾ സമർപ്പിക്കേണ്ടത്. ഒരാൾക്ക് മൂന്നു ഫോട്ടോഗ്രാഫുകൾ വരെ സമർപ്പിക്കാം. ഫോട്ടോഗ്രാഫുകൾക്കൊപ്പം 25 വാക്കുകളിൽ കൂടാതെ അനുയോജ്യമായ അടിക്കുറിപ്പും നൽകണം. 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://rb.gy/6gqob

Advertisment