ഡൽഹി മലയാളി അസോസിയേഷൻ, മയൂർ വിഹാർ ഫേസ്-1 ഏരിയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഞായറാഴ്ച്ച

author-image
പി.എന്‍ ഷാജി
New Update
dma

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മയൂർ വിഹാർ ഫേസ്-1 ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 ജനുവരി 14 ഞായറാഴ്ച രാവിലെ 11 മണിക്ക് മയൂർ വിഹാർ ഫേസ്-1, പോക്കറ്റ് 3-യിലെ കേരള മുസ്ലിം വെൽഫെയർ അസോസിയേഷന്റെ സാംസ്‌കാരിക സമുച്ചയത്തിൽ നടക്കും.

Advertisment

രാവിലെ 11:30 മുതൽ വൈകുന്നേരം 4:30 വരെയാണ് വോട്ടിംഗ് സമയം. ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി എത്തുന്ന ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-1 ഏരിയയിലെ അംഗങ്ങൾക്കും ആജീവനാന്ത അംഗങ്ങൾക്കും മാത്രമാണ് വോട്ടവകാശം. 

കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർ കെ കെ ജോബ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവരുമായി 9717089340, 9810791770 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment