Advertisment

എം.ജി സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷ ജൂണ്‍ 16 മുതല്‍

New Update

publive-image

കോട്ടയം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് എംജി സര്‍വകലാശാലയില്‍ മാറ്റിവെച്ച നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ 16 മുതല്‍ പുനരാരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ സാബു തോമസ് അറിയിച്ചു. ജൂണ്‍ 15 മുതല്‍ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ 23 മുതല്‍ ആരംഭിക്കും.

നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകളും ജൂണ്‍ 23ന് ആരംഭിക്കും. ആറാം സെമസ്റ്റര്‍ ബിരുദ പ്രാക്ടിക്കല്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍മാരുമായി ജൂണ്‍ 3ന് ഉച്ചയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് നടത്തും. ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ സര്‍വകലാശാല നേരത്തെ പുനരാരംഭിച്ചിരുന്നു.

Advertisment