കേരളാ പൊലീസിനു പിന്നാലെ അറിയിപ്പുകള്‍ ട്രോളിലാക്കി മഹാത്മാഗാന്ധി സര്‍വകലാശാല

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, May 17, 2019

കോട്ടയം: കേരളാ പൊലീസിനു പിന്നാലെ അറിയിപ്പുകള്‍ ട്രോളിലാക്കി മഹാത്മാഗാന്ധി സര്‍വകലാശാലയും. പുതിയ അധ്യയന വര്‍ഷത്തെ പ്രവേശന അറിയിപ്പാണ് വ്യാഴാഴ്ച സര്‍വകലാശാല ട്രോളാക്കി ഇറക്കിയത്. പ്രേമം സിനിമയിലെ മേരിയും ജോര്‍ജും ഉള്‍പ്പെട്ട രംഗമാണ് ഉപയോഗിച്ചത്.

”മേരി എവിടാ ഡിഗ്രിക്കു ചേരുന്നത്. എം.ജി. യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള കോളജിലാ. മെയ് 27 വരെ www.cap.mgu.ac.in എന്ന സൈറ്റില്‍ അപേക്ഷിക്കാം. കേരളത്തിലെ നമ്പര്‍ വണ്‍ യൂണിവേഴ്‌സിറ്റിയല്ലെ” – ഇതാണ് ട്രോള്‍ അറിയിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

‘മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കേരള’ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയും പ്രതിദിനം വിവരങ്ങള്‍ അറിയിക്കുന്നുണ്ട്.

 

×