Advertisment

മധുരം കിനിയും മൈസൂര്‍ പാക്ക് വീട്ടില്‍ ഉണ്ടാക്കാം

author-image
സത്യം ഡെസ്ക്
New Update

മധുര പലഹാരങ്ങള്‍ ഇഷ്ട്ടപ്പെടാതവരായി ആരും ഉണ്ടാകില്ല …കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ഇത് …ഷുഗര്‍ എന്ന വില്ലനെ പേടിച്ചു മുതിര്‍ന്നവര്‍ മനസില്ലാ മനസ്സോടെ മധുരത്തെ അകറ്റി നിറുത്തുന്നുണ്ട് എങ്കിലും ചില മധുര പലഹാരങ്ങള്‍ ഇവരുടെ കൂടി കണ്ട്ട്രോള്‍ കളയുന്നതാണ്…മൈസൂര്‍ പാക്ക് കഴിച്ചിട്ടുള്ളവര്‍ക്ക് അത് കിട്ടിയാല്‍ ഒഴിവാക്കാന്‍ തോന്നില്ല… നമുക്ക് നോക്കാം മൈസൂര്‍ പാക്ക് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന്..

Advertisment

publive-image

ചേരുവകള്‍

കടലമാവ് – ഒരു കപ്പ്

പഞ്ചസാര – ഒന്നരകപ്പ്

നെയ്യ് – രണ്ടു കപ്പ്

ഏലക്കായ പൊടിച്ചത് – ഒരു ചെറിയ ടിസ്പൂണ്‍ ( നിര്‍ബന്ധമില്ല )

വെള്ളം – ഒന്നര കപ്പ്

ഇനി ഇത് ഉണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന് നോക്കാം

ആദ്യം തന്നെ കടലമാവ് നന്നായി അരിച്ചു എടുക്കാം കട്ട ഉണ്ടെങ്കില്‍ എല്ലാം പോകാന്‍ ആണ് അരിക്കുന്നത് എന്നറിയാമല്ലോ

ഇനി നമുക്ക് ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ഇത് നന്നായി ഉരുക്കി എടുക്കാം

അതിനു ശേഷം രണ്ടു ടിസ്പൂണ്‍ നെയ്യൊഴിച്ച് കടലമാവ് ഒന്ന് മിക്സ് ചെയ്തു എടുക്കാം

ഇനി അടുത്തതായി ഒരു പാത്രം അടുപ്പത് വച്ച് വെള്ളം ഒഴിച്ച് പഞ്ചസാര നന്നായി അലിയുന്നതുവരെ ഇളക്കുക പഞ്ചസാര അലിഞ്ഞു കഴിയുമ്പോള്‍ ഏലയ്ക്കാ പൊടി ചേര്‍ക്കാം ഇനി ഇതിലേയ്ക്ക് നെയ്യ് ചേര്‍ത്ത് മിക്സ് ചെയ്ത കടലമാവ് ചേര്‍ക്കാം ഇത് നന്നായി ഇളക്കി കൊടുക്കാം മാവ് കുറുകി വരുന്നത് അനുസരിച്ച് കുറേശെയായി നെയ്യ് ചേര്‍ത്തി ഇളക്കി കൊടുക്കുക ( തീ ഒന്ന് കുറച്ചിടാം) നെയ്യ് കുറേശെയായി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മാവ് കുറുക്കി എടുക്കുക

( കട്ടയാകാതെ നോക്കണം ഒഴിച്ചാല്‍ മുറിഞ്ഞു വീഴുന്ന പരുവത്തില്‍ ഇറക്കാം ) ഇനി ഈ മാവിനെ അധികം കനമില്ലാത്ത ഒരു ചതുര പാത്രത്തില്‍ പകര്‍ത്തി നന്നായി പരത്തി വയ്ക്കാം ഇനി ഇത് തണുക്കുന്നതിനു മുന്‍പ് ഇഷ്ട്ടമുള്ള ഷേയ്പ്പില്‍ മുറിച്ചു എടുക്കാം അതിനുശേഷം നന്നായി ചൂടാറി കഴിയുമ്പോള്‍ നല്ല പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം …ഒന്നര ആഴ്ചയോളം ഇത് കേടുകൂടാതെ ഇരിക്കും

misore pak misore pak preperation
Advertisment