Advertisment

എന്തൊരു കലാപ്രകടനം; അതും നല്ല നൃത്തം , എം എല്‍എ നൃത്തം

author-image
Anoop v m kottayam
Updated On
New Update

ന്യുഡല്‍ഹി: ഒരു കലാകാരന്‍ ആവാന്‍ ഇദ്ദേഹത്തെ ഇവര്‍ സമ്മതിക്കില്ല, അതും ഇഷ്ടന്‍ ഒരു എംഎല്‍എ ആണ് താനും. ഹിന്ദി ഐറ്റം സോങ്ങിനൊത്തു ചുവടു വയ്ക്കുന്ന ബിജെപി എംഎല്‍എയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്.

publive-image

Advertisment

കുന്‍വര്‍ പ്രണവ് സിങ് ചാംപ്യനാണ് രണ്ടു കൈയ്യിലും തോക്കുമായി തന്റെ വീട്ടില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ഡാന്‍സ് നടത്തിയത്.

ഇതിനു പിന്നില്‍ ഒരു രഹസ്യമുണ്ട്,തന്റെ കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് എത്തിയത് ആേേഘാഷിക്കാന്‍ ഇദ്ദേഹം ഒരു പാര്ട്ടി സംഘടിപ്പിച്ചു. അതിലാണ് തന്റെ പ്രസിദ്ധമായ നൃത്തം മൂപ്പര് നട

ത്തിയത്. രണ്ട് തോക്കുകളും കൈയ്യില്‍ പിടിച്ച് ഹാളില്‍ നിന്നാണ് നൃത്തം നടത്തിയത്. കൂടെ രണ്ടു പേരും ഉണ്ടായിരുന്നു. മദ്യം നിറച്ച ഗ്ലാസ് ഇടയ്ക്ക് പിറകില്‍ നില്‍ക്കുന്ന സഹായി ഇദ്ദേഹത്തിന് കൊടുക്കുന്നതും കാണാം. നൃത്തം ലഹരി മയം എന്നു ചുരുക്കം

ഹരിദ്വാറിലെ ലക്‌സറില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് കുന്‍വര്‍ പ്രണവ് സിങ് ചാപ്യന്‍. മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന് പാര്‍ട്ടി ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു കാരണം കാണിക്കല്‍ നോട്ടീസും ഇദ്ദഹത്തിന് കിട്ടി. മുഴുവന്‍ സംഭവ ബഹുലം

എന്തായാലും വരും ദിവസങ്ങളില്‍ കടുത്ത നടപടി ഇദ്ദേഹത്തെ തേടി വരുമെന്ന് ഉറപ്പാണ്.

Advertisment