Advertisment

കേരളത്തിൽ ഈ വര്‍ഷവും പവര്‍ കട്ട് ഉണ്ടാവില്ലെന്ന് മന്ത്രി എം.എം മണി

author-image
സുനില്‍ പാലാ
Updated On
New Update

കോട്ടയം: ഈ വേനല്‍കാലത്തും സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടാവില്ലെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. കിടങ്ങൂരില്‍ മന്ത്രിയുടെ തറവാട് വീടായ മുണ്ടയ്ക്കല്‍ ഭവനത്തിനു സമീപം മുണ്ടയ്ക്കല്‍കടവ് ചെക്ക്ഡാം നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

പവര്‍കട്ട് പൂര്‍ണമായി ഈ വര്‍ഷവും ഒഴിവാക്കാനാവശ്യമായ വെള്ളം ഡാമുകളിലുണ്ട്. വൈദ്യുതിവകുപ്പിനെ ഏറെക്കുറെ മികച്ച വകുപ്പാക്കി മാറ്റാന്‍ കഴിഞ്ഞുവെന്നാണ് തന്റെ വിശ്വാസമെന്നും മന്ത്രി മണി പറഞ്ഞു.

സമ്മേളനത്തില്‍ മോന്‍സ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. വിവിധ പദ്ധതികളുടെ  ഉദ്ഘാടനം ഉമ്മന്‍ചാണ്ടി എം.എല്‍.എ നിര്‍വ്വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി.

എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.കെ. അന്‍സാര്‍, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മാത്തച്ചന്‍ താമരശേരി, ടി.ടി ശശീന്ദ്രനാഥ്, പഞ്ചായത്ത്  പ്രസിഡന്റുമാരായ മോളി തോമസ്, ഷൈബി മാത്യു,  റ്റോണി ഇടക്കാട്ടുതറയില്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസമ്മ ബേബി, ബെറ്റി റോയി, പള്ളം ബ്‌ളോക്ക്  വൈസ് പ്രസിഡന്റ് ഷൈലജ റെജി, ബ്‌ളോക്ക് പഞ്ചായത്തംഗം ജ്യോതി ബാലകൃഷ്ണന്‍, പഞ്ചായത്തംഗം ജോസഫ് ചാമക്കാല, ജിജി നാഗമറ്റം, വി.ആര്‍. ശശികുമാര്‍, പഞ്ചായത്തംഗം ലിസി ഏബ്രഹാം, നിര്‍മ്മാണകമ്മറ്റി ചെയര്‍മാൻ ജോസഫ് കുളക്കാട്ടുവയലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment