Advertisment

ഒന്ന് ഒരുങ്ങി ഇറങ്ങിയപ്പോഴേക്കും മോഡല്‍ നയന്‍താരയായി; അമ്പരിപ്പിക്കുന്ന വീഡിയോ

author-image
ഫിലിം ഡസ്ക്
Updated On
New Update

പല മേക്ക് ഓവറുകളും കണ്ടിട്ടുണ്ടാകും. എന്നാൽ അവയെ ഒക്കെ വെല്ലുന്ന മേക്കോവറുമായി രംഗത്തെത്തിയിരിക്കുകയാണ് വിശശ്രീ എന്ന തമിഴ് മോഡൽ. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ കണ്ണൻ രാജമാണിക്കമാണ് ഈ മേക്കോവറിനു പിന്നിൽ. മേക്ക് ഓവർ വരുത്തി സാക്ഷാൽ നയൻതാര ആയി ആണ് വിശശ്രീ മാറിയത്. പക്ഷേ, ഇവിടെ താരം, മോഡലല്ല, മേക്ക് അപ്പ് ആർടിസ്റ്റ് ആണ്. കണ്ണനുള്ള പ്രശംസകളാണ് കമന്റ് ബോക്സ് നിറയെ.

Advertisment

publive-image

വിശശ്രീയെ ‘നയൻതാര’യാക്കി മാറ്റുന്ന മേക്കപ്പ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നേരിൽ കണ്ടാൽ യാതൊരു സാമ്യവുമില്ലാത്ത മോഡലിനെയാണ് നിമിഷങ്ങൾക്കുള്ളിൽ കണ്ണൻ നയൻതാരയാക്കി മാറ്റിയത്.

model visasree
Advertisment