Advertisment

രേവതി നക്ഷത്രത്തിൽ ജനനം. ശനി രാശിക്കാരനാണെങ്കിലും മോഹന്‍ലാല്‍ മനുഷ്യഗണം ! സൗന്ദര്യാരാധന ഏക വീക്നെസ് ? കാണാൻ അതീവ സുന്ദരനൊന്നുമല്ലെങ്കിലും ഷഷ്ടിപൂര്‍ത്തിയിലും ഒന്നാമനായി വിലസുന്നതിന്‍റെ രഹസ്യങ്ങള്‍ !!

New Update

എന്തുകൊണ്ട് മോഹൻലാൽ എന്ന് പലരും ചോദിച്ചിരുന്നു ? കാണുവാൻ അതീവ സുന്ദരനല്ലെങ്കിലും ഇന്നും മലയാളത്തിന്റെ ഒന്നാം സ്ഥാനക്കാരനായി അജയ്യനായി അദ്ദേഹം മുന്നോട്ട് പോകുമ്പോൾ അതിനേറെ കാരണങ്ങളുണ്ട് . ഒന്നാമതായി അദ്ദേഹത്തിന്റെ പെരുമാറ്റം .

Advertisment

സെറ്റിലും ജീവിതത്തിലും അദ്ദേഹത്തിന്റെ ഇടപഴകലുകളിലാണ് പലരും വീണു പോകുന്നത് . അമ്മയുടെ സ്വഭാവമാണ് മകന് സമ്മാനമായി കിട്ടിയിരിക്കുന്നത് . വിനയവും അതോടൊപ്പം അത്യാവശ്യത്തിന് ചൂടനുമായ നമ്മുടെ സ്വന്തം മംഗലശ്ശേരി നീലകണ്ഠൻ അറുപത്തിലേക്ക് കടക്കുമ്പോൾ അദ്ദേഹത്തിന്റെ ചില വേഷങ്ങൾ മലയാളി മനസ്സുകളിൽ ഒരു നല്ല ഏട്ടന്റെ സ്ഥാനത്ത് ഇപ്പോഴും കുടികൊള്ളുന്നു .

ഒരു നല്ല ആങ്ങളയായി, നല്ല മകനായി, നല്ല അച്ഛനായി,  നല്ല ഭർത്താവായി .. അതുപോലെ ഒരു നല്ല തല്ലിപ്പൊളിയുമായി ഒക്കെ അദ്ദേഹം കേരളത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു .

publive-image

രേവതിക്കാരന്‍റെ രാശി അസല്‍ !

1960 മെയ് 21 ന് ശനിയാഴ്ച പുലർച്ചെ 4 :30 ന് എലന്തൂർ എന്ന കുഗ്രാമത്തിൽ രേവതി നക്ഷത്രത്തിൽ ജനിച്ച നിശ്ശബ്ദനായ ഈ അതുല്യ പ്രതിഭ , ശനി രാശിക്കാരനാണെങ്കിലും മനുഷ്യഗണമാണ് . പശു അദ്ദേഹത്തിന്റെ രാശി മൃഗവും മയിൽ പക്ഷിയും എണ്ണപ്പന വൃക്ഷവുമാണ് . അതുകൊണ്ടായിരിക്കാം എണ്ണപ്പനകളുടെ നാട്ടിൽ അദ്ദേഹം കുടുംബമായി താമസിക്കുവാൻ തിരഞ്ഞെടുത്തത് .

ദുബായിൽ അദ്ദേഹം താമസിക്കുന്നതിന്റെ ചുറ്റും മയിലുകളാണ്, ഒപ്പം പശുക്കളും . പുലർച്ചെ ജനിച്ചവരൊക്കെ ഓർമ്മ ശക്തിയുള്ളവർ ആയിരിക്കുമെന്നതിന്‍റെ ഉത്തമോദാഹരണമാണ് ലാലേട്ടൻ . ഒരു പേജ് സ്ക്രിപ്റ്റ് കണ്ണോടിച്ചു നോക്കിയാൽ ക്യാമറക്ക് മുന്നിൽ വന്നാൽ മണിമണി പോലെ തെറ്റുകളില്ലാതെ അവതരിപ്പിക്കുമെന്ന ഒരു കഴിവാണ് അദ്ദേഹത്തെ മലയാളത്തിന്റെ ഒന്നാമനാക്കിയത് .

ഒരിക്കല്‍ കണ്ട ആളെയും പേരെടുത്ത് വിളിക്കും, ലീഡറേപ്പോലെ .. നായനാരെപ്പോലെ

ലാലിനെ കാണുവാൻ സെറ്റിലോ അതോ വീട്ടിലോ എത്തിയാൽ നമ്മുടെ കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ പേരെടുത്ത് വിളിച്ചുകൊണ്ട് അവരെ പ്രത്യേകം ഗൗനിക്കുന്ന ഒരു സ്വഭാവം അദ്ദേഹത്തിന്റെ മാത്രം കഴിവായിരുന്നു . കെ കരുണാകരനും നായനാർക്കും ഈ കഴിവ് ഉണ്ടായിരുന്നു .

അവരും കേരളത്തിൽ ഒന്നാമന്മാർ ആയിരുന്നു . സ്ത്രീകൾ ലാലിനെ ഏറെ ഇഷ്ടപെട്ടിരുന്നതും ആരാധിച്ചിരുന്നതും ഈ കഴിവുകളുടെ അടിസ്ഥാനത്തിലായിരുന്നു . അവരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു പ്രത്യേക കെയറിങ് . ഇത്രയും കഴിവുകളുള്ള അദ്ദേഹം പലപ്പോഴും വിമർശനങ്ങൾ കേരളജനതയിൽ നിന്നും പ്രത്യേകമായി പറഞ്ഞാൽ ട്രോളർമാരിൽനിന്നും ഏൽക്കേണ്ടി വന്നിട്ടുണ്ട് .

പല സന്ദർഭങ്ങളിലും നമ്മുക്കും അദ്ദേഹത്തിനെതിരെ എഴുതേണ്ടി വന്നിട്ടുണ്ട് . അതിന്റെ മുഖ്യ കാരണം അദ്ദേഹത്തെ വലം വെച്ച് കറങ്ങി നടക്കുന്ന ഉപജാപകവൃന്ദത്തിന്റെ ഉപദേശങ്ങളിലും ഇടപെടലുകളിലും മാത്രമാണ് . ലാലേട്ടൻ എന്നാൽ ഒരു പച്ചയായ ഏട്ടനാണ് .

publive-image

സ്പോൺസർ ചെയ്തുപഠിപ്പിക്കുന്നത് നൂറു കണക്കിന് കുട്ടികളെ   

നൂറു കണക്കിന് പാവപ്പെട്ട വിദ്യാർത്ഥികളെ അദ്ദേഹം സ്പോൺസർ ചെയ്തുപഠിപ്പിക്കുമ്പോൾ വലത്തേ കൈ ചെയ്യുന്നത് ഇടത്തെ കൈ അറിയാതെ നോക്കുവാൻ അദ്ദേഹം ശ്രമിക്കാറുണ്ട് . 1999 ൽ വെൽക്കം 2000 എന്ന ഷോയുടെ ഭാഗമായാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും . അന്നദ്ദേഹത്തിന്റേതായി പകർത്തിയ ചിത്രങ്ങൾ ഒരു വർഷത്തോളം വെള്ളിനക്ഷത്രത്തിന്റെ മുഖചിത്രങ്ങളായി വരുമായിരുന്നു .

ഒരു വെള്ളിയാഴ്ച വെറുതെ ഇരിക്കുമ്പോൾ അദ്ദേഹം തന്ന ഒരു അവസരമായിരുന്നു അത് . പല വസ്ത്രങ്ങൾ മാറിമാറി ഇട്ടുകൊണ്ട് അദ്ദേഹം സഹകരിക്കുകയായിരുന്നു . ആ ഷോയുമായി ബന്ധപ്പെട്ട് വലിയ ഒരു പ്രശ്നവും അടിപിടിയും നടന്നപ്പോൾ എല്ലാവരുടെയും ഇടയിലേക്ക് ഇറങ്ങി ചെന്ന് അതിനു  ലാഘവത്തോടെ പ്രശ്നപരിഹാരം ഉണ്ടാക്കി. ആ വഴക്കവും അദ്ദേഹത്തിന്റെ മറ്റൊരു കഴിവായി ഈസ്റ്റ് കോസ്റ്റ് വിജയേട്ടനും മമ്മുട്ടിയും ഹൈപവറും ഒക്കെ പ്രകീർത്തിച്ചു .

അദ്ദേഹത്തിന്റെ സിനിമ അഭിനയ ജീവിതത്തിന്റെ മുപ്പത് വർഷങ്ങളുടെ ആഘോഷമായ സംഗീത പരിപാടിയായ 'ലാൽ സലാം' ദുബായിലും അബുദാബിയിലും അമേരിക്കയിലും സിങ്കപ്പൂരിലും തലസ്ഥാനത്തും ഒക്കെ നടത്തുവാൻ തീരുമാനിച്ചപ്പോൾ നറുക്ക് വീണത് ഞങ്ങൾക്കായിരുന്നു.

കയ്യിൽ ഒരു നയാ പൈസ ഇല്ലാതിരുന്ന സമയത്ത് അപ്രതീക്ഷിതമായി വന്ന ഒരു ഫോൺ കോൾ .

അദ്ദേഹത്തിന്റെ മുപ്പത് വർഷങ്ങളുടെ ആഘോഷം നടത്തുവാൻ സാധിക്കുമോ എന്നുള്ള ചോദ്യം കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി . രണ്ട് പൊതുസുഹൃത്തുക്കളായിരുന്നു ഇക്കാര്യം അദ്ദേഹത്തിന്റെയടുത്ത് ശുപാർശ ചെയ്തത് . ആ സമയത്ത് കൂടെയുണ്ടായിരുന്ന സ്നേഹിതൻ നാട്ടിലെ ഹാർഡ്കോർ ലാലേട്ടൻ ഫാൻ ആയിരുന്നു . അവൻ പറഞ്ഞു '' ലാലേട്ടന്റെ ഷോയല്ലേ , എന്ത് റിസ്ക്ക് എടുത്താലും നടത്തണമെന്ന് ''. ഒരു മണിക്കൂറിൽ തിരിച്ചുവിളിച്ചുകൊണ്ട് ആ ഒരു റിസ്ക്ക് ഏറ്റെടുക്കുകയായിരുന്നു .

publive-image

മുപ്പതിന്റെ ആഘോഷം 

ഒരു രൂപ കയ്യിൽ ഇല്ലെങ്കിലും ആഗ്രഹങ്ങൾ കുന്നോളമായിരുന്നു . കേരളത്തിലെ ഒന്നാമന്റെ ഷോ ദുബായിലെ ഒന്നാം നമ്പർ സ്ഥലത്തുവെച്ച് നടത്തണം . സാധാരണയായി മലയാളം ഷോകൾ നടക്കുന്ന സ്ഥലത്തിന്റെ വാടക അഞ്ചുലക്ഷം രൂപയെ വരൂ . പക്ഷെ ഇപ്പറഞ്ഞ ഹാളിന്

അറുപത് ലക്ഷം കൊടുക്കണം .

കൂടാതെ കുറേയധികം നൂലാമാലകളും . അപേക്ഷ ഫോറത്തിന് അയ്യായ്യിരം രൂപയായിരുന്നു . അത് ഒരാളിൽ നിന്നും കടം വാങ്ങി അപേക്ഷ കൊടുത്തു . ആ ഹാളിൽ വെച്ച് നടത്തപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ ഷോ ലാൽ സലാം 2009 ജൂൺ 25 ന് ബുക്ക് ചെയ്തു . പിന്നെ ജയ്‌ഹിന്ദ്‌  ചാനലായിരുന്നു ഒരു പാർട്ണർ . അവരുടെ പക്കൽ നിന്നും പണം വാങ്ങി 20 ലക്ഷം അഡ്വാൻസും കൊടുത്തു. അബുദാബിയിലെ കേരള സോഷ്യൽ സെന്ററിന് അബുദാബി ഷോ വിറ്റുകൊണ്ടു കുറച്ചു കാശുംകൂടി സംഘടിപ്പിച്ചു  .

അലക്‌സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലാലേട്ടൻ ഒരു മാസം ദുബായിലെത്തി . മമ്മുട്ടിയുടെ ദുബായ് ഷോയിൽ 25 ഫുൾ പേജ് പരസ്യങ്ങളായിരുന്നു എങ്കിൽ ലാലേട്ടന് 26 ഫുൾപേജ് പരസ്യങ്ങൾ കൊടുത്തു . പരസ്യം വന്നു  കഴിഞ്ഞാൽ ലാലേട്ടൻ പുലർച്ചക്കും ഉച്ചക്കും രാത്രിയിലുമൊക്കെ ഫോണിൽ വിളിച്ചുകൊണ്ട് കാര്യങ്ങൾ ചോദിച്ചറിയും .

ദുബായിലെ ഹിറ്റ് എഫ്എമ്മും മനോരമയും മാധ്യമവുമൊക്കെ പരസ്യങ്ങൾ അടിച്ചു വീശിയപ്പോൾ പാരകളും അതിക്രമിച്ചു . പാരകൾ സഹിക്ക വയ്യാതായപ്പോൾ ദുബായിലെ വലിയ സ്വാധീനമുള്ള അറബിയുടെ വാടാനപ്പിള്ളിക്കാരനായ സിഇഒ യെ സുഹൃത്ത് പ്രകാശ് സാമുവൻ മുഖേന പരിചയെപ്പട്ടു . അവരെ മുഖ്യ പ്രയോജകരാക്കി .

ഈ ഷോയെ ഒരു വാശിയായി കണ്ടുകൊണ്ട് അവർ രണ്ടുപേരും ചേർന്ന് അറ്റ്ലാന്റിസ് എന്ന ആഡംബര ഹോട്ടലിൽ ലാലേട്ടന്റെ അഞ്ഞൂറോളം ഫാൻസുകൾക്ക് അത്താഴവിരുന്നും സംഘടിപ്പിച്ചു . പ്രിയദർശനും മേജർ രവിയും ടികെ രാജീവ്‌കുമാറുമൊക്കെ അതിൽ പങ്കെടുത്തിരുന്നു . സാമ്പത്തിക പ്രശ്നം പരിഹരിക്കുന്നതിനായി അബുദാബിയിലെ ഗുഡ്ബൈ എന്ന കമ്പനി മുതലാളിയെ സമീപിച്ചു . അദ്ദേഹം അകമഴിഞ്ഞ് സഹായിച്ചു .

പ്രശ്നങ്ങളുടെയും പാരകളുടെയും സംസ്ഥാന സമ്മേളനങ്ങൾക്കിടയിൽ അയ്യായിരത്തോളം വരുന്ന ആരാധകർക്കായി ഷോ വിജയകരമായി നടന്നു . ഷോ കഴിഞ്ഞയുടൻ ലാലേട്ടൻ വീട്ടിലേക്ക് കൊണ്ടുപോയി സൽക്കരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഞങ്ങളോട് ചോദിച്ചു '' ഈ ഷോയുമായി ബന്ധപ്പെട്ട് ഞാൻ എത്ര തവണ നിങ്ങളെ ഫോണിൽ വിളിച്ചെന്ന് അറിയാമോ ?

publive-image

47 പാരകള്‍, 47 ഫോണ്‍ കോളുകള്‍ 

ഏകദേശം 47 തവണ ! എന്താണ് നിങ്ങളുടെ പ്രശ്നം ? 47 ആളുകൾ ഈ ഷോ നടക്കില്ല എന്ന് പറഞ്ഞുകൊണ്ട് എന്നെ നേരിൽകണ്ടും ഫോണിൽ വിളിച്ചും അറിയിച്ചു , എന്താണ് കാരണം ? ''

ശരിക്കും ഞെട്ടിപ്പോയി . ഇത്രയും ശത്രുക്കൾ എങ്ങനെ ഉണ്ടായി എന്നതായിരുന്നു ആലോചനയിൽ വന്നതെങ്കിലും ലാലേട്ടനോട് ചോദിച്ചു .

'' അതിൽ ഒരാളുടെ പേര് പറയാമോ ? ദൈവം സത്യം ഞങ്ങൾ ചോദിക്കില്ല '' .

ലാലേട്ടൻ പറഞ്ഞു , ബുർജ്ഖലീഫയിൽ വീട് താമസത്തിന്റെ അന്ന് തന്നെ ഹൃദയാഘാതം മൂലം മരണപ്പെട്ട ഒരു ഹോട്ടൽ മുതലാളിയുടെ പേര് . ഞങ്ങൾ  പറഞ്ഞു

'' സത്യമായിട്ടും ഞങ്ങൾ അദ്ദേഹത്തെ കണ്ടിട്ടില്ല , അദ്ദേഹത്തിന്റെ പെങ്ങളെ ഞങ്ങളോ ഞങ്ങളുടെ പെങ്ങളെ അദ്ദേഹമോ കല്യാണം ആലോചിച്ചിട്ടില്ല , പിന്നെ ഒരു കാര്യം അറിയാം . ഈ ഷോ ദുബായിൽ ചെയ്യുവാനായി അദ്ദേഹം താങ്കളെ കാണുവാൻ പ്ലാൻ ചെയ്തിരുന്നു ''

പിന്നത്തെ പാരകളിൽ അധികവും മുഖ്യധാരാ റേഡിയോക്കാരും , ചാനലുകാരും ഒക്കെയായിരുന്നു. എങ്കിലും മറ്റേ നടന്റെ ഫാൻസുകാർക്കും ഏറെ കുരുപൊട്ടിയ സംഭവമായിരുന്നു ലാൽസലാം . കാര്യങ്ങൾ പറഞ്ഞു മനസ്സിലായപ്പോൾ ലാലേട്ടൻ ഒരു നല്ല തുകയുടെ ചെക്കെഴുതി കയ്യിൽ തന്നിട്ട് അടുത്ത ഷോക്കുള്ള തയാറെടുപ്പുകൾ നടത്തുവാനുള്ള സമ്മതം മൂളുകയും ചെയ്തു.

പിന്നീട് അബുദാബിയിലും അമേരിക്കയിലും സിങ്കപ്പൂരും , ഓണാഘോഷങ്ങളുടെ ഭാഗമായി അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന കോടിയേരിയുടെ അഭ്യർത്ഥന പ്രകാരം തിരുവനന്തപുരത്തും ഷോ അരങ്ങേറി . കോമൺ വെൽത്തിലെ ലാലിസവുമായി ഈ ഷോക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് ഇവിടെ പ്രഖ്യാപിക്കുന്നു .

publive-image

ശാന്തമായ തമാശകള്‍ 

വളരെ ശാന്തമായി തമാശ പറയുന്ന അല്ലെങ്കിൽ കാണിക്കുന്ന ഒരു ശീലം അദ്ദേഹത്തിനുണ്ടായിരുന്നു . ദുബായ് സ്റ്റുഡിയോ സിറ്റിയിൽ പത്രസമ്മേളനം കഴിഞ്ഞു തിരിച്ച് ദുബായ് എയർപോർട്ടിൽ ഷൂട്ടിംഗ് സെറ്റിലേക്ക് പോകുമ്പോൾ ഗൾഫ് ‌ന്യുസിലെ അരപ്പാവാടയിട്ട സുന്ദരി താരത്തിന്‍റെ  എസ്‌ക്ലൂസിവ് ഇന്റർവ്യൂ ആവശ്യപ്പെട്ട് ഞങളെ സമീപിച്ചു .

സ്റ്റുഡിയോ സിറ്റിയിൽ നിന്നും ട്രാഫിക്ക് അടക്കം ഒരു മണിക്കൂർ നേരം ഓടിയാലേ എയർ പോർട്ടിൽ എത്തുകയുള്ളൂ . ഞങ്ങൾ ലാലേട്ടനോട് കാര്യം സൂചിപ്പിച്ചു . അരമണിക്കൂർ കാറിൽവെച്ചുള്ള ഇന്റർവ്യൂവിന് സമ്മതമാണോ എന്ന് ചോദിച്ചപ്പോൾ ലാലേട്ടന്റെ മറുപടി '' അപ്പോൾ 3852 എന്നത് 3853 ആകുമോ ദൈവമേ ? ''

publive-image

സൗന്ദര്യാരാധനയും വീക്നെസും ?

കാസനോവ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിങ് അബുദാബിയിലെ യാസ് മറീന സർക്യൂട്ടിലുള്ള യാസ് വൈസ്റോയ് എന്ന ഹോട്ടലിൽ വെച്ച് നടക്കുന്നു . റോഷൻ ആൻഡ്രുസ് മിന്നായം പോലത്തെ ഒരു വേഷം തന്നതുകൊണ്ട് അവിടെയെത്തി നിൽക്കുമ്പോൾ ലാലേട്ടൻ ഹോട്ടൽ ലോബിയിൽ മേക്കപ്പിട്ട് നിൽക്കുന്നു . സുഖവിവരങ്ങൾ ഒക്കെ അന്വേഷിക്കുന്നതിനിടയിൽ ഞങ്ങൾ ചോദിച്ചു '' ഒരു ഷോ കൂടി ചെയ്യണ്ടേ ?

നമുക്ക് പ്രശ്നങ്ങളൊക്കെ പരിഹരിക്കണ്ടേ ? '' . ലാലേട്ടൻ ചൂടായിക്കൊണ്ടായിരുന്നു മറുപടി '' ആർക്ക് പ്രശ്നം , എന്റെ പ്രശ്നങ്ങളോ ? '' - ലാലേട്ടന് എന്തോന്ന് പ്രശ്നം , ഞങ്ങളുടെ പ്രശ്നങ്ങൾ എന്നാണ് ഉദ്ദേശിച്ചത് ''.

'' ഏകവചനം ഉപയോഗിച്ചാൽ മതി ബഹുവചനം വേണ്ടാട്ടോ ''- ലാലേട്ടന്റെ മറുപടി .

ആ സമയത്ത് അതുവഴി ഒരു അറേബിയൻ സുന്ദരി നടന്നുപോയി . ആ സുന്ദരിയെ കൺ ചിമ വെട്ടാതെ നോക്കി നിന്നുകൊണ്ട് ലാലേട്ടന്റെ കമന്റ്  - ഇങ്ങനെയൊന്ന് എന്നാണാവോ കേരളത്തിൽ ജനിക്കുക ? പുള്ളിക്കാരിക്ക് സമ്മതമാണെങ്കിൽ ഞാൻ പ്രണയിക്കാൻ തയാറാണെന്ന് എങ്ങനെയാ ഒന്ന് അറിയിക്കുക ?.

'' ലാലേട്ടാ അത്യാഗ്രഹങ്ങളൊന്നും വേണ്ട , ഇവിടെ അനാവശ്യം കാണിച്ചാലും ചിന്തിച്ചാലും കടുത്ത ശിക്ഷയാ ''. മറുപടി ഉടന്‍ വന്നു

''ഈ കൊച്ചിനുവേണ്ടി ഒരുകൊല്ലം വരെ ജയിലിൽ കിടക്കാം  '' .

ദാസനും വിജയനും ലാലേട്ടന്റെ സൃഷ്ടികളായതുകൊണ്ട് അദ്ദേഹത്തെ നമ്മുക്ക് വിസ്മരിച്ചുകൂടാ ,

ഇനിയും മംഗലശ്ശേരി നീലകണ്ഠന്മാരെ പ്രതീക്ഷിച്ചുകൊണ്ട് ദാസനും

നാടോടിക്കറ്റിന്റെ നാലാം ഭാഗത്തിനായി കാത്തിരുന്നുകൊണ്ട് വിജയനും

mohanlal contraversy
Advertisment