Advertisment

ക്രൈം ഡ്രാമ മണി ഹെയ്സ്റ്റിന്റെ അഞ്ചാം സീസണിന്റെ ട്രെയ്‌ലർ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ക്രൈം ഡ്രാമ ‘മണി ഹെയ്സ്റ്റിന്റെ അഞ്ചാം സീസണിന്റെ ട്രെയ്‌ലർ പുറത്ത്. നെയ്‌റോബിയുടെ മരണത്തിന് ശേഷമുള്ള പ്രൊഫസറിന്റെയും സംഘത്തിന്റെയും മറ്റൊരു അധ്യായമാണ് സീരിസിന്റെ പ്രമേയം. സീരിസിന്റെ അവസാന സീസണ്‍ കൂടെയാണ് ഇത്. നിങ്ങള്‍ അവസാനത്തെ അധ്യായത്തിന് തയ്യാറാണോ എന്ന കുറിപ്പോടെയാണ് നെറ്റ്ഫ്‌ലിക്‌സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അഞ്ച് എപ്പിസോഡുകള്‍ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് സീസണ്‍ 5 പ്രേക്ഷകരിലേക്ക് എത്തുക. ആദ്യഭാഗം സെപ്റ്റംബര്‍ ഒന്നിനും രണ്ടാംഭാഗം ഡിസംബര്‍ 3നും. സ്!പാനിഷ് നെറ്റ്!വര്‍ക്ക് ആയ ആന്റിന 3യില്‍ 15 എപ്പിസോഡുകള്‍ ഉള്ള ലിമിറ്റഡ് സിരീസ് ആയി സംപ്രേഷണം ആരംഭിച്ച ലാ കാസ ഡേ പാപ്പലിന്റെ ആഗോള അവകാശം പിന്നീട് നെറ്റ്ഫ്‌ളിക്‌സ് വാങ്ങുകയായിരുന്നു. ജനപ്രീതി മനസിലാക്കി കൂടുതല്‍ മുതല്‍മുടക്ക് നടത്തിയാണ് തുടര്‍ സീസണുകളുടെ ചിത്രീകരണം നെറ്റ്ഫ്‌ളിക്‌സ് നടത്തിയത്. 2020 ഏപ്രില്‍ 3നാണ് നാലാം സീസണ്‍ പുറത്തെത്തിയത്.

Advertisment