Advertisment

സ്ത്രീകള്‍ പ്രസവത്തിന് ശേഷം ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ

New Update

ഗര്‍ഭിണി ആയിരിക്കെ ആരോഗ്യകാര്യങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധ ചെലുത്തുന്നവര്‍ തന്നെ പ്രസവശേഷം ഈ കരുതല്‍ പെടുന്നനെ നിര്‍ത്തുന്നതായി കാണാറുണ്ട്. എന്നാല്‍ പ്രസവശേഷവും സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ട്. അത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ നല്ലതാണ്.

Advertisment

publive-image

പ്രത്യേകിച്ച് ഡയറ്റിലാണ് പ്രസവശേഷം സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. അത്തരത്തില്‍ കുഞ്ഞുണ്ടായ ശേഷം ഡയറ്റില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.

പ്രസവം ശരീരത്തിനുണ്ടാക്കിയ ക്ഷീണമോ തളര്‍ച്ചയോ എല്ലാം മറികടക്കാന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പ്രസവശേഷമുണ്ടാകുന്ന അമിത വിശപ്പിന്തടയിടാനും പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം സഹായകമാണ്. മുട്ട, ബീന്‍സ്, സോയ,പരിപ്പുവര്‍ഗങ്ങള്‍, സീ ഫുഡ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

പ്രസവാനന്തരം കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഒഴിച്ചുനിര്‍ത്താനാകാത്ത ഘടകമാണ് കാര്‍ബോഹൈഡ്രേറ്റ്.കാരണം മുലയൂട്ടുന്ന അമ്മമാര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. ഇതിനായിട്ടാണ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം നിര്‍ബന്ധമാക്കുന്നത്. ആകെ ഡയറ്റിന്റെ 30ശതമാനം കാര്‍ബ്- അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്.

മൂന്നാമതായി ശ്രദ്ധിക്കാനുള്ളത് വെള്ളം കുടിക്കുന്ന കാര്യമാണ്. പലപ്പോഴും അവഗണനയിലാകുന്നൊരുവിഷയമാണിത്. എന്നാല്‍ പ്രസവം കഴിഞ്ഞ സ്ത്രീകള്‍ ഗര്‍ഭകാലത്തിലെന്ന പോലെ തന്നെ കൃത്യമായി

വെള്ളം കുടിച്ചിരിക്കണം. എട്ട് മുതല്‍ പത്ത് ഗ്ലാസ് വരെ വെള്ളം പ്രതിദിനം ഉറപ്പുവരുത്തുക.അല്ലാത്ത പക്ഷം നിര്‍ജലീകരണത്തിന് സാധ്യതയുണ്ട്. ഇത് കുഞ്ഞിനെയും ദോഷകരമായി ബാധിക്കും.

പ്രസവം കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടൊരു ഘടകത്തെ കുറിച്ചാണ് നാലാമതായി പറയുന്നത്. ധാരാളം മധുരം പ്രസവാനന്തരം സ്ത്രീകള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.അത് കുഞ്ഞിനെയാണ് കൂടുതലും ബാധിക്കുക. മുലപ്പാലിലൂടെ കൂടുതല്‍ അളവില്‍ ഫ്രക്ടോസ്

കുഞ്ഞിലേക്കെത്താം. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.

പ്രസവാനന്തരം വിളര്‍ച്ചയുണ്ടാകാതിരിക്കാന്‍ അയേണ്‍ അടങ്ങിയ ഭക്ഷണവും ഡയറ്റിലുള്‍പ്പെടുത്തുക. അയേണിന്റെ അളവ് കുറയുന്ന സ്ത്രീകളില്‍ പ്രസവശേഷം വിവിധ അണുബാധകള്‍ക്കുള്ള സാധ്യതയും

ഉണ്ടായിരിക്കും. ഇലക്കറികള്‍, ബീന്‍സ്, പരിപ്പുവര്‍ഗങ്ങള്‍, കൊഴുപ്പ് കുറഞ്ഞ ഇറച്ചിഎന്നിവയെല്ലാം ഇത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന തരം ഭക്ഷണങ്ങളാണ്.

MOTHER DITE
Advertisment