Advertisment

100 ലധികം IPL മത്സരങ്ങൾ ജയിക്കുന്ന ഏക ക്യാപ്റ്റന്‍, 332 മാച്ചുകൾക്ക് നേതൃത്വം നൽകിയ ഏക ക്യാപ്റ്റന്‍, എല്ലാ ICC ട്രോഫികളും ജയിച്ച ഒരേയൊരു ക്യാപ്റ്റൻ ... @38 തികഞ്ഞ എം എസ് ധോണി കുറിച്ച റിക്കോര്‍ഡുകള്‍ പറയുന്നതിനും അപ്പുറം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ സ്റ്റാറും ,ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും ,ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനും .

നല്ലൊരു മാച്ച് ഫിനിഷറുമായ മഹേന്ദ്ര സിംഗ് ധോണിക്ക് 38 -)o ജന്മദിനാശംസകൾ നേരുന്നതി നോടൊപ്പം അദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യ സൗഭാഗ്യങ്ങളും നേർന്നുകൊള്ളുന്നു.

ധോണിയുമായി ബന്ധപ്പെട്ട ചില അറിവുകൾ ഈ അവസരത്തിൽ പങ്കുവയ്ക്കുകയാണ്.

  •  എല്ലാ ICC ട്രോഫികളും ജയിച്ച ഒരേയൊരു ക്യാപ്റ്റൻ ധോണി മാത്രമാണ്. 2007 ൽ T -20 ലോകകപ്പ് , 2011 ൽ ഏകദിന ലോകകപ്പ്, 2013 ൽ ICC ചാമ്പ്യൻസ് ട്രോഫി.
  •  ടെസ്റ്റ് ക്രിക്കറ്റിൽ 27 ഉം ഏകദിനത്തിൽ 110 ഉം . T -20 യിൽ 41 ഉം മത്സരങ്ങൾ ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ജയിക്കുകയുണ്ടായി. ഇത് റിക്കാർഡാണ്‌..

 

  • 10 വർഷത്തെ ക്യാപ്റ്റൻസിയിൽ ( 2007 -17 ) 60 ടെസ്റ്റ്, 200 വൺഡേ , 72 T -20 ഉൾപ്പെടെ ആകെമൊത്തം 332 മാച്ചുകൾക്ക് ധോണി നേതൃത്വം നൽകിയതും ഒരു റിക്കാർഡാണ്‌. ആകെ 324 മാച്ചുകൾക്ക് നേതൃത്വം നൽകിയ റിക്കി പോണ്ടിങ്ങിന്റെ റിക്കാർഡാണ്‌ അദ്ദേഹം തകർത്തത്.

 

  •  ധോണി IPL ലെയും ഏറ്റവും മികച്ച ക്യാപറ്റനാണ്. കളിച്ച മത്സരങ്ങളിൽ 60 % ജയം നേടി 104 മത്സരങ്ങൾ വിജയിച്ചു. 100 ലധികം IPL മത്സരങ്ങൾ ജയിക്കുന്ന ഏക ക്യാപ്റ്റനും ധോണിതന്നെ.
  •  2007 ൽ T -20 ലോകകപ്പ് ജയിക്കുന്ന ആദ്യ ക്യാപ്റ്റനായ ധോണി നേതൃത്വം നൽകിയ 72 T -20 മത്സരങ്ങളിൽ 41 ലും ഇന്ത്യ വിജയിച്ചതും ഒരു റിക്കാർഡാണ്‌ .

 

  •  ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യത്തെ വിക്കറ്റ് കീപ്പർ ധോണിയാണ്. വിക്കറ്റ് കീപ്പിംഗിൽ ടെസ്റ്റിൽ 294 ഉം ഏകദിനത്തിൽ 394 ഉം T -20 യിൽ 87 ഉം ബാറ്റ്സ്മാന്മാരേ ഇതുവരെ പുറത്താക്കിയിട്ടുണ്ട്.

publive-image

  •  ബാറ്റ്‌സ്മാൻമാരെ ഏറ്റവും കൂടുതൽ സ്റ്റമ്പ് ഔട്ട് ചെയ്ത വിക്കറ്റ് കീപ്പറും ധോണിമാത്രമാണ്. അതിനു കാരണം ധോണിയുടെ സ്പീഡാണ്. സെക്കൻഡുകൾ കൊണ്ടാണ് ധോണി ഈ കൃത്യം നിറവേറ്റുന്നത്. ടെസ്റ്റിൽ 38 , ഏകദിനത്തിൽ 122 , T -20 യിൽ 33 എന്നിങ്ങനെയാണ് അദ്ദേഹത്തിൻറെ സ്റ്റമ്പിങ്‌ റിക്കാർഡ്.
  •  ലോകക്രിക്കറ്റിലെ ഏറ്റവും നല്ല ഫിനിഷറായ അദ്ദേഹം മത്സരത്തിന്റെ ആവസാനംവരെ നിന്ന്‌പോരാടി വലിയ സ്‌കോറുകൾ പിന്തുടർന്ന് ടീമിന് ജയം സമ്മാനിച്ചിട്ടുണ്ട്. ഏകദിനത്തിൽ 78 തവണയിലധികം അദ്ദേഹം നോട്ടൗട്ട് ആയതും ഒരു റിക്കാർഡാണ്‌.

 

  •  സിക്സറടിച്ചു മാച്ച് ജയിപ്പിക്കുന്നതും ധോണി സ്റ്റൈലാണ്. കരിയറിലെ 348 മാച്ചുകളിലായി 228 സിക്സറടിച്ച അദ്ദേഹം ഏകദിനത്തിൽ 9 തവണ സിക്സറിലൂടെയാണ് വിജയം സമ്മാനിച്ചത്. ലോകകപ്പിലും ധോണിയുടെ സിക്സറിലാണ് ഇന്ത്യ ഫൈനൽ വിജയിച്ചത്. ഇതെല്ലാം റിക്കാർഡ് ബുക്കിൽ കുറിക്കപ്പെട്ടവയാണ്.
  • വിക്കറ്റ് കീപ്പിംഗിനൊപ്പം കരിയറിൽ 22 ഓവർ ബോളിങ് ചെയ്ത ധോണി ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന്റെ ട്രെവിൽ ഡേവ്‌ലിനെ ക്ളീൻ ബോൾഡ് ചെയ്തിട്ടുമുണ്ട്.

രണ്ടാമത്തെ ചിത്രം - ധോണിയുടെ ആദ്യത്തെ ബൈക്ക്

kanappurangal cricket
Advertisment