Advertisment

നിയമമേ നീതിദേവതേ അധികാരദാഹമേ.; ഹത്രാസിന്റെ മറുപടി

author-image
admin
Updated On
New Update

publive-image

Advertisment

ചിതയിലെരിഞ്ഞതെൻ മൃതശരീരമെങ്കിലും

അഗ്നിയിൽ കാഴ്ചയായത്‌ നിന്റെ കറുത്ത മുഖം..

പ്രാപിച്ചവനും നാവറുത്തവനും ജീവനെ കൊന്നപ്പോൾ

മൃതത്തെ വീണ്ടും വധിച്ചു നീ വിഡ്ഢിയായ്‌...

നിന്റെ കാക്കിയ്ക്കുള്ളിൽ നീതിയും ന്യായവും

ഞാനേറ്റ മർദ്ദനമേറ്റു പിടയുന്ന കാഴ്ച ഞാൻ

അഗ്നിനാളമെൻ മുറിവുകളെ ഞെരിക്കവേ

കൺകുളിർക്കെ കണ്ടു നിർവികാരയായ്‌...

അധികാരമേദസ്സും ഗർവ്വുമൊഴിയവേ

ഒരു നോക്കു നീ നിന്റെ മക്കളെ നോക്കണം

കാവലായ്‌ നിൽക്കുന്ന ശ്വാനനോടുപോലും

ഉപമിക്കാനാവാതെ നീ തലതാഴ്ത്തി വാഴണം

എന്റെ ശാപമാണു എന്റെ ശാപമാണു

ചിതലരിച്ച നിൻവ്യവസ്ഥിതിയുടെ നാശമാണു

ഇനി നൽകുന്ന നീതിയേ വെക്കമേ

ചവറ്റുകൂനയിലേക്ക്‌ നീ തന്നെ തള്ളണം

നിലവിളിക്കാത്തയെൻ വേദനകളെല്ലാം

തലമുറയായ്‌ നിന്റെ ശാപമായ്‌ ഭവിക്കും

നിറം നോക്കി നീ വിധിച്ച വിധികൾക്ക്‌

തലമുറയായ്‌ നീ കരഞ്ഞു തീർക്കും..

രചന: മുബാറക്ക്‌ കാമ്പ്രത്ത്‌

poem
Advertisment