Advertisment

ചൈനീസ് വ്യവസായി ഷോങ് ഷാന്‍ഷണെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി വീണ്ടും മുകേഷ് അംബാനി; അബാനിയുടെ ആസ്തി 80 ബില്ല്യണ്‍ ഡോളര്‍

New Update

publive-image

മുംബൈ: ബ്ലൂംബെര്‍ഗ് ബില്ല്യണേഴ്‌സ് സൂചികയില്‍ ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ചൈനീസ് വ്യവസായി ഷോങ് ഷാന്‍ഷനിനെ പിന്തള്ളിയാണ് അംബാനി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.

ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം മുകേഷ് അംബാനിയുടെ ആകെ ആസ്തി 80 ബില്ല്യണ്‍ ഡോളറാണ്. രണ്ടാംസ്ഥാനത്തുള്ള ഷോങ് ഷാന്‍ഷനിന്റെ ആകെ ആസ്തി 76.6 ബില്ല്യണ്‍ ഡോളറും. ചൈനയിലെ കുപ്പിവെള്ള വ്യവസായിയായ ഷോങ് ഷാന്‍ഷനിന്റെ കമ്പനികള്‍ക്ക് ഈ ആഴ്ച 22 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതാണ് മുകേഷ് അംബാനിയെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്.

Advertisment