Advertisment

മുബൈയിൽ കൊവിഡ് രോഗബാധിതയായി തൃശൂർ സ്വദേശിനി മരിച്ചു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധിതയായി ഒരു മലയാളി കൂടി മരിച്ചു. മുംബൈ വസായ് ഈസ്റ്റിലെ താമസക്കാരിയായ ആതിര സുബ്രമണ്യൻ (26 ) ആണ് മരിച്ചത്. തൃശൂർ മുണ്ടത്തികൊട് സ്വദേശിനി ആണ്.

കുറച്ചു മാസങ്ങൾക്കു മുൻപ് ഉദര സംബന്ധമായ ശാസ്ത്രക്രിയയേ തുടർന്ന് ചികിത്സയിൽ ഇരിക്കെ ന്യുമോണിയ ബാധിച്ചു വസായ് ഈസ്റ്റ്‌ വിനായക ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുക ആയിരുന്നു. കോവിഡ് ടെസ്റ്റ്‌ പോസിറ്റീവ് ആയ റിപ്പോർട്ട്‌ വരുന്നത്തിനു മുൻപ് തന്നെ മരണം സംഭവിക്കുക ആയിരുന്നു, അച്ഛൻ സുബ്രമണ്യൻ, അമ്മ: ശകുന്തള, സഹോദരി അമൃത. ശവ സംസ്കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കും

Advertisment