Advertisment

മുംബൈയില്‍ നിന്നും നാട്ടിലെത്തിയ ഉടന്‍ വീട്ടിലേക്ക് പോകാതെ ശബരിമലയ്ക്ക് പോയി; ദര്‍ശനത്തിനിടെ 52കാരനായ മുംബൈ മലയാളി ശബരിമലയില്‍ കുഴഞ്ഞുവീണ് മരിച്ചു

New Update

പത്തനംതിട്ട : ശബരിമല ദർശനത്തിനിടെ അന്തിക്കാട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു . അന്തിക്കാട് പേരാൻ മാർക്കറ്റ് റോഡിൽ മുത്തേടത്ത് പരേതനായ ഗോപാലന്റെ മകൻ സുരേഷ്(52) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45 നാണ് സംഭവം. മൃതദേഹം പത്തനംതിട്ട ഗവ. ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്.

Advertisment

publive-image

മുംബൈയിൽ നിന്നും ഇന്നലെ 3 മണിയോടെ ട്രെയിനിൽ തൃശൂരിൽ എത്തിയ സുരേഷ് വീട്ടിലേക്ക് വരാതെ ശബരിമലയിലേക്ക് പോവുകയായിരുന്നു. സംസ്കാരം പിന്നീട്. അമ്മ: പരേതയായ കല്യാണി.

മലയാളി വെൽഫെയർ അസോസിയേഷൻ ജോഗേശ്വരി ട്രഷറർ എം ജി സുരേഷ് ജോഗേശ്വരി മലയാളികളെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണ്. രാവെന്നോ പകലെന്നോ നോക്കാതെ ഏത് സമയത്തും എവിടെയും ഓടിയെത്തുന്ന സുരേഷ് കോവിഡ് മഹാമാരിയിൽ മുന്നണി പടയാളിയുടെ റോളിൽ, സാമ്പത്തീകമായും ശാരീരികമായും എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുത്തിരുന്നു.

സുരേഷിന്റെ മരണത്തില്‍ മലയാളി വെൽഫെയർ അസോസിയേഷൻ ജോഗേശ്വരി അനുശോചനം രേഖപ്പെടുത്തി.

mumbai malayali
Advertisment