Advertisment

എന്റെ അനുവാദമില്ലാതെ എന്നെ എന്തിനു ജനിപ്പിച്ചു ? മാതാപിതാക്കൾക്കെതിരെ അസാധാരണ നിയമനടപടിയുമായി യുവാവ് കോടതിയിലേക്ക് ! യുവാവിന്‍റെ നിലപാട് വ്യക്തമാക്കുന്ന വീഡിയോ വൈറലായി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

മുംബൈ സ്വദേശിയായ 27 കാരൻ റാഫേൽ സാമുവൽ തന്റെ അനുവാദമില്ലാതെ തനിക്കു ജന്മം നൽകിയ മാതാപിതാക്കൾക്കെതിരേ നിയമനടപടികളിലേക്ക് നീങ്ങാൻ തുടങ്ങുന്നു.

റാഫേൽ സാമുവൽ The Nihil Anand എന്ന ഫേസ് ബുക്ക് പേജിലാണ് ഇങ്ങനെ രേഖപ്പെടുത്തിയത്...

" മാതാപിതാക്കളുമായി ഞാൻ നല്ല ബന്ധത്തിലാണ്. എന്നാലും മാതാപിതാക്കൾ തങ്ങളുടെ സ്വാർത്ഥതക്കും സന്തോഷത്തിനും വേണ്ടിയാണ് എനിക്ക് ജന്മം നൽകിയത് എന്നതാണ് വാസ്തവം. ജീവിതകാലം മുഴുവൻ പഠനത്തിനും , ഭാവി മെച്ചപ്പെടുത്താനും ജോലിക്കും വേണ്ടി എന്തിനു നശിപ്പിക്കണം ? ഇത്തരമൊരു ജീവിതം ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ ? ഒരിക്കലുമില്ല.

അതുകൊണ്ടുതന്നെ മാതാപിതാക്കളെ ബഹുമാനിക്കേണ്ട ഒരാവശ്യവുമില്ല. ജനനശേഷവും നമ്മളാഗ്രഹിക്കാത്ത കാര്യങ്ങളാണ് അവർ നമ്മെക്കൊണ്ട് നിർബന്ധിച്ചു ചെയ്യിക്കുന്നത്."

The Nihil Anand എന്ന ഫേസ്ബുക്ക് പേജ് Antinatalism അതായത് ചില തത്വചിന്തകളെ ആധാരമാക്കി ജനനത്തിനെതിരെ പ്രചാരണം നടത്തുന്ന ഒരു പ്രത്യേക ഗ്രൂപ്പാണ്..

റാഫേൽ സാമുവലിന്റെ അഭിപ്രായത്തിൽ , മനുഷ്യൻ ഈ ഭൂമിയിലെ ഏറ്റവും വിനാശകാരിയായ ശക്തി യാണ്. മനുഷ്യനെ ജനിപ്പിക്കുന്നത് തന്നെ അപകടകരമാണ്. കുട്ടികളെ ജനിപ്പിക്കുക എന്നത് ആഗ്രഹിക്കാത്ത ഒരു ജീവിതം അവരിൽ അടിച്ചേൽപ്പിക്കുന്നതിനു തുല്യവുമാണ്.അടുത്താഴ്ച തന്നെ മാതാപിതാക്കൾക്കെ തിരേ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും റാഫേൽ സാമുവൽ അറിയിച്ചു...

ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻറെ യൂ ട്യൂബിൽ വൈറലായ വീഡിയോ കാണുക.

kanappurangal
Advertisment