Advertisment

മുംബൈയില്‍ ഭീകരാക്രമണ ഭീഷണി: അജ്ഞാത ഭീകരന്റെ ഈമെയില്‍ സന്ദേശം ലഭിച്ചെന്ന് എന്‍ഐഎ

New Update

മുംബൈ: മുംബൈയില്‍ ഭീകരാക്രമണ ഭീഷണി. താലിബാന്‍ ഭീകരനെന്ന് അവകാശപ്പെടുന്ന അജ്ഞാതന്റെ ഈമെയില്‍ സന്ദേശം ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ എന്‍ഐഎയും മുംബൈ പോലീസും ഉള്‍പ്പെടുന്ന സംയുക്ത സംഘം വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിവരികയാണ്.

Advertisment

publive-image

ഭീഷണിയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അതേസമയം അജ്ഞാത ഭീകരാക്രമണ ഭീക്ഷണിയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു.

സംസ്ഥാനത്ത് മുന്‍പും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനുവരിയില്‍ മുംബൈ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ടൈം ബോംബ് വെച്ചിട്ടുണ്ടെന്നുളള അജ്ഞാത സന്ദേശം സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശം പോലീസിന് ലഭിച്ചിരുന്നു.

Advertisment