ഉത്തര്‍പ്രദേശ്: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഭാവി വധുവിനെ കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തിയത്.
/sathyam/media/post_attachments/stLP4yEKfei6uZPMB6j3.jpg)
ടീന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച ഭാവിവരനായ ജിതിന്‍ ഷോപ്പിങ്ങിന് പോകാനായി ടീനയെ വീട്ടില്‍ നിന്നും പുറത്തിറക്കുകയായിരുന്നു. വിവാഹത്തിനുള്ള വസ്ത്രങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് യുവാവ് പെണ്‍കുട്ടിയെ പുറത്തിറക്കിയത്. ടീനയുടെ അമ്മയാണ് രാവിലെ 11 മണിയോടെ അടുത്തുള്ള ബസ് സ്റ്റാന്റില്‍ എത്തിച്ചത്. ഇതേ ദിവസം ഉച്ചയ്ക്ക് 2.30 ഓടെയാണ് ടീനയുടെ മൃതദേഹം ഗ്രാമത്തിന് പുറത്തുള്ള റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതേദഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ ജിതിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ടീനയുമായുള്ള വിവാഹത്തിന് താത്പര്യമുണ്ടായിരുന്നില്ലെന്നും വിവാഹം മുടക്കാനാണ് കൊലപാതകം നടത്തിയതെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മകളുടേത് പ്രണയ വിവഹാമായിരുന്നുവെന്നും വിവാഹത്തിന് താത്പര്യമില്ലെങ്കില്‍ ജിതിന് നേരത്തേ പറയാമായിരുന്നുവെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.