നാഷണല്‍ ഡസ്ക്
Updated On
New Update
ന്യൂഡല്‍ഹി: സഹോദരിയുമായി ബന്ധം സ്ഥാപിച്ച ഇരുപത്തിയാറുകാരനെ യുവാവ് കഴുത്തുമുറിച്ച് കൊലപ്പെടുത്തി. വടക്കന്‍ ഡല്‍ഹിയിലെ ശഹ്ബാദ് ഡയറിയിലാണ് സംഭവം. ധര്‍മേന്ദര്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
Advertisment
/sathyam/media/post_attachments/Od5eTQrNVeeqrfN8BdiO.jpg)
വ്യാഴാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്. കൊല നടത്തിയ ഇരുപത്തിരണ്ടുകാരനായ അര്‍മാന്‍, കൂടെയുണ്ടായിരുന്ന 28കാരന്‍ കരണ്‍ സിങ് എന്നിവരെ പൊലീസ് പിടികൂടി. ബവാനയിലെ പോളിഷ് നിര്‍മാണ ശാലയിലെ ജീവനക്കാരാണ് ഇരുവരും.
അമന്റെ സഹോദരിയുമായി ധര്‍മേന്ദറിനു ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയുമായുള്ള ബന്ധത്തെപ്പറ്റി ധര്‍മേന്ദര്‍ കൂട്ടുകാര്‍ക്കിടയില്‍ വീരസ്യം പറയാറുണ്ടായിരുന്നു. ഇതു കേട്ടറിഞ്ഞ അര്‍മാന്‍ ധര്‍മേന്ദറിനെ താക്കീതു ചെയ്തിരുന്നു. എന്നാല്‍ ധര്‍മേന്ദര്‍ ഇതു ഗൗനിക്കാതെ തുടര്‍ന്നപ്പോഴാണ് കൊലപാതകം നടത്തിയതെന്ന് അര്‍മാന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us