Advertisment

ആദായകരമാണ് മുരിങ്ങ കൃഷി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

author-image
സത്യം ഡെസ്ക്
Updated On
New Update

രുചിയിലും ഔഷധഗുണത്തിലും മുന്നിലാണ് മുരിങ്ങ. അതുമാത്രമല്ല, സൗന്ദര്യവര്‍ധക വസതുവായി വരെ മുരിങ്ങയെ പ്രയോജനപ്പെടുത്തുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും മുരിങ്ങയെ വാണിജ്യാടിസ്ഥാനത്തില്‍ വേണ്ടത്ര പ്രയോജനപ്പെടുത്തിയില്ലെന്നതാണ് വസ്തുത. കര്‍ഷകര്‍ക്കും, പുതുസംരംഭകര്‍ക്കും വനിത കൂട്ടായ്മകള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന ആദായകരമായ ഒരു വ്യവസായമാണ് മുരിങ്ങ കൃഷി.

Advertisment

publive-image

മുരിങ്ങയുടെ ഇലയും കായും മാത്രമല്ല, പൂവും ഭക്ഷ്യയോഗ്യമാണ്. ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകളും അവശ്യ വിറ്റാമിനുകളും ധാതുക്കളും മുരിങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയവയ്ക്ക് ഉത്തമ ഔഷധം കൂടിയാണ് മുരിങ്ങയുടെ കായും ഇലയും പൂവുമൊക്കെ. വൈറ്റമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

ഇലയിലും കായിലുമൊക്കെ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്നു. മുരിങ്ങയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ദ്ധിപ്പിക്കുകയും ഇരുമ്പിന്റെ അംശം കൂടിയ അളവില്‍ ഉള്ളതിനാല്‍ വിളര്‍ച്ച പോലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു.

സൗന്ദര്യലേപനമായി മുരിങ്ങയ്ക്കാകുരു എണ്ണ ഉപയോഗിക്കുന്നു. ചര്‍മ്മ സംരക്ഷണത്തിന് അത്യുത്തമാണ് മുരിങ്ങയിലയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍. ഇത് മുഖക്കുരു ഉണ്ടാകുന്നത് തടയുകയും ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റി മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുരിങ്ങയില പൗഡര്‍, മുരിങ്ങക്കുരു എണ്ണ, മുരിങ്ങാ ടീ, മുരിങ്ങ പൂ ഉണക്കിയത്, മുരിങ്ങയില ടാബ്ലെറ്റ്, എനര്‍ജി ബാര്‍ തുടങ്ങി മുരിങ്ങയെ പല തരത്തില്‍ സംസ്‌കരിച്ച ഉല്‍പ്പന്നങ്ങളുമാക്കാം. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയിട്ടുള്ള അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങളാണ് അനുപമ, AD4 എന്നിവ.

publive-image

മൊരിന്‍ഗ ഒളൈഫെറ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മുരിങ്ങ മൊറിന്‍ഗേസിയെ കുടുംബത്തില്‍പ്പെട്ടതാണ്. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള കഴിവുള്ള മുരിങ്ങയില്‍ കുറഞ്ഞ കീടരോഗബാധയേ ഉണ്ടാകൂ. മെയ്-ജൂണ്‍ മാസങ്ങളാണ് കേരളത്തില്‍ മുരിങ്ങയുടെ നടീല്‍കാലം.

കമ്പു നട്ടോ വിത്തു നട്ടോ മുരിങ്ങ വളര്‍ത്താവുന്നതാണ്. നടീല്‍ വസ്തുവായി കമ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ 1-1.5 മീറ്റര്‍ നീളവും 15-20 സെന്റീമീറ്റര്‍ വണ്ണവുമുള്ള കമ്പാണ് ഉപയോഗിക്കേണ്ടത്. രണ്ട് തൈകള്‍ തമ്മിലുള്ള നടീല്‍ അകലം 4×4 മീ ആണ്. ഏതാണ്ട് 250 കമ്പുകളാണ് ഒരു സ്ഥലത്തേക്ക് നടാന്‍ ആവശ്യം. തടം ഒന്നിന് 10-20 കിലോ കാലിവളം ചേര്‍ക്കാവുന്നതാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശ ചെയ്യുന്നു. ശരാശരി ഒരു മരത്തില്‍ നിന്നും ഒരു വര്‍ഷം ഏകദേശം 10-15 കിലോ വരെ വിളവ് ലഭിക്കും.

muringa farming muringa tree
Advertisment