New Update
തിരുവനന്തപുരം : സുഹൃത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ നന്ദു മഹാദേവ ഫെയ്സ്ബുക്കില്‍ കുറിച്ച വരികളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു വര്‍ഷം മുമ്പാണ് കാന്‍സര്‍ ബാധിതനായി ലാല്സണ് മരിക്കുന്നത്.
നന്ദുവിന്റെ കുറിപ്പ് വായിക്കാം..
ലാൽസൻ ചേട്ടൻ പോയിട്ട് ഒരു വർഷമാകുന്നു...
ആ നഷ്ടത്തെപ്പറ്റി അന്ന് പറഞ്ഞതു തന്നെ വീണ്ടും പറയുന്നു..
ഇതുവരെ എനിയ്ക്ക് നഷ്ടപ്പെട്ട
എന്റെ ശരീര അവയവങ്ങളെക്കാൾ
എത്രയോ മടങ്ങ് പ്രധാന്യമുള്ളതായിരുന്നു
പ്രിയപ്പെട്ട ലാൽസൻ ചേട്ടൻ !!
എനിക്ക് മാത്രമല്ല ഒരുപാട് പേർക്ക് പ്രിയപ്പെട്ടവനായിരുന്നു...
എന്തിനും മുന്നിൽ നിൽക്കുമായിരുന്നു..!!
മരണത്തിന്റെ കാര്യത്തിലും ഏട്ടൻ ഞങ്ങളെക്കാൾ മുന്നിൽ കയറി !!
ജീവിതം പൊരുതി നേടാനുള്ളതാണെന്ന് ഞങ്ങളെ പഠിപ്പിച്ചവൻ !!
വയറിലെ ട്യൂബിൽ കൂടി കൊടുക്കുന്ന ഭക്ഷണവും മരുന്നും അതേ മുറിവിൽ കൂടി ലീക്ക് ആയി പുറത്തു വന്നിട്ടും അതും പൊത്തിപ്പിടിച്ചു നൃത്തം ചെയ്ത് കണ്ടു നിന്ന ഞങ്ങളുടെ ആത്മ വിശ്വാസം വാനോളം ഉയർത്തിയവനാണ്...
നന്മ എങ്ങനെ ചെയ്യണമെന്നും മറ്റുള്ളവരെ എങ്ങനെ സ്നേഹിക്കണമെന്നും ജീവിതത്തിലൂടെ കാട്ടി തന്നവനാണ്..ഒരു ദിനം പോലും ഓർക്കാതിരുന്നിട്ടില്ല..
സ്റ്റെഫിചേച്ചി എന്ന മാലാഖയുടെ സ്നേഹം പറയാതെ ലാൽസൻ എന്ന അധ്യായം പൂർണ്ണമാകില്ല !!
പരമമായ സ്നേഹം കൊണ്ട് ഒരു കുഞ്ഞിനെപ്പോലെയാണ് ചേട്ടനെ പരിചരിച്ചത്..
ചേച്ചിക്കും കുഞ്ഞ് ഇവാനും നന്മകൾ നേരുന്നു...
ലാൽസൻ ചേട്ടന്റെ അനിയൻ ഷിന്റോയും അദ്ദേഹത്തെ അത്രമേൽ സ്നേഹത്തോടെയാണ് നോക്കിയത്..
അതിജീവനം എന്ന ഞങ്ങളുടെ കൂട്ടായ്മയുടെ ജീവനാഡി ആയിരുന്നു ലാലുച്ചേട്ടൻ..
ആ ദൈവീകമായ കൂട്ടായ്മയുടെ പ്രത്യേകത എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു..
അർബുദത്തിന്റെ കരങ്ങളിൽ വീണു പോകുന്നവർ തന്നെ പരസ്പരം താങ്ങാകുന്ന അതിജീവനം we can , കേരള ക്യാൻസർ ഫൈറ്റേഴ്സ് തുടങ്ങിയ സംഘടനകളുടെയൊക്കെ തുടക്കമിട്ടതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്..
ലാലു ചേട്ടന്റെ സ്വപ്നം ആയിരുന്നു
അതിജീവനത്തിന്റെ സ്നേഹ കരങ്ങൾ
ലോകം മുഴുവൻ എത്തപ്പെടണം എന്നത്..!!
ആ ലക്ഷ്യം പൂർത്തീകരിക്കാൻ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന്
അദ്ദേഹത്തിന്റെ ആത്മാവിന് മുമ്പിൽ
ഈ അവസരത്തിൽ ഞങ്ങൾ വീണ്ടും
പ്രതിജ്ഞ ചെയ്യുന്നു !!
പ്രിയ ലാൽസൻ ചേട്ടന് ഓർമ്മപ്പൂക്കൾ..
പ്രണാമം ?