Advertisment

ആരോടും ചോദിക്കാതെ പരമാവധി മുന്നോട്ട് പോകണം എന്നായിരുന്നു മനസ്സിൽ; ഇത്ര നാളും എങ്ങനെയൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചും മറിച്ചും പിടിച്ചു നിന്നു; ഇനി എനിക്കറിയില്ല.. ഒരിഞ്ചു പോലും മുന്നോട്ട് പോകാനും കഴിയില്ല..! ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് നന്ദു മഹാദേവ

New Update

തിരുവനന്തപുരം: നന്ദു മഹാദേവ എന്ന പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. ആത്മവിശ്വാസത്തിന്റെ പര്യായമാണ് ഈ യുവാവ്. ക്യാന്‍സര്‍ ബാധിതനായ നന്ദു തന്റെ അനുഭവങ്ങള്‍ എപ്പോഴും സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചു കൊണ്ടിരുന്നു. നന്ദു പകര്‍ന്നു നല്‍കിയ ആത്മവിശ്വാസം ഒട്ടേറെ ക്യാന്‍സര്‍ ബാധിതര്‍ക്കാണ് ആശ്വാസം പകര്‍ന്നത്.

Advertisment

publive-image

ഇപ്പോഴിതാ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് നന്ദു. ആരോടും ചോദിക്കാതെ പരമാവധി മുന്നോട്ട് പോകണം എന്നായിരുന്നു മനസ്സിൽ. ഇത്ര നാളും എങ്ങനെയൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചും മറിച്ചും പിടിച്ചു നിന്നു. ഇനി ഒരിഞ്ചു പോലും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് നന്ദു പറയുന്നു.

നന്ദുവിന്റെ കുറിപ്പ്...

ഈ പുതുവത്സരത്തിൽ കൈനീട്ടമായി ചങ്കുകളോട് ഞാൻ ചോദിക്കുന്നത് എന്റെ ജീവൻ തന്നെയാണ്..!

നിങ്ങൾക്കറിയാമല്ലോ കഴിഞ്ഞ 4 വർഷമായി ഞാൻ ഭാരിച്ച ചിലവുള്ള ചികിത്സയുടെ ലോകത്താണ്..!

ആരോടും ചോദിക്കാതെ പരമാവധി മുന്നോട്ട് പോകണം എന്നായിരുന്നു മനസ്സിൽ..

ഇത്ര നാളും എങ്ങനെയൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചും മറിച്ചും പിടിച്ചു നിന്നു..

ഇനി എനിക്കറിയില്ല..

ഒരിഞ്ചു പോലും മുന്നോട്ട് പോകാനും കഴിയില്ല..!

ഇപ്പോഴും പുതിയൊരു കീമോ എടുത്തുകൊണ്ടിരിക്കുകയാണ്..

സത്യത്തിൽ എനിക്ക് കീമോയാണ് കീമോയാണ് എന്നു കേട്ടു കേട്ടു നിങ്ങളൊക്കെ മടുത്തിട്ടുണ്ടാകും..

അപ്പോൾ അത് നേരിടുന്ന എന്റെ അവസ്ഥ ഒന്നോർത്തു നോക്കൂ..

പക്ഷെ എത്രയൊക്കെ വേദന അനുഭവിച്ചാലും ഇനിയും എത്ര കീമോയും സർജറിയും ചെയ്യേണ്ടി വന്നാലും ജീവിതത്തിലേക്ക് തിരികെ വരുന്നത് വരെ തളർന്നു എന്നൊരു വാക്ക് എന്റെ നാവിൽ നിന്ന് വരില്ല..!!

ഈ നിമിഷം വരെ കഴിയുമ്പോലെ സഹജീവികളെയൊക്കെ സഹായിക്കാൻ മാത്രേ ഞാൻ ശ്രമിച്ചിട്ടുള്ളൂ അതുകൊണ്ട് തന്നെ ഇപ്പോൾ എനിക്കൊരു സഹായം ആവശ്യമായി വന്നപ്പോൾ എന്റെ ചങ്കുകളോട് പൂർണ്ണ മനസ്സോടെ സഹായം ചോദിക്കുകയാണ്...

നിങ്ങളെന്നെ കൈവിടില്ലെന്ന് എനിക്കറിയാം..

കൂടെയുണ്ട് എന്ന നിങ്ങളുടെ വാക്കാണ് എന്റെ ഊർജ്ജം..

സ്നേഹപൂർവ്വം നന്ദു മഹാദേവ

ബാങ്ക് വിവരങ്ങൾ ചുവടെ കൊടുക്കുന്നു..

Name : Nandu

Bank : SBI

Branch: Kazhakkuttom

Acc no: 38216268736

IFSC : SBIN0070445

Google pay : 9995105410

https://www.facebook.com/2151480998404730/posts/2701644160055075/

Advertisment