Advertisment

നാസയുടെ ഇലക്ട്രിക്ക് വിമാനം പരീക്ഷണപ്പറക്കൽ 2020 ന്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

വിമാനങ്ങൾമൂലമുണ്ടാകുന്ന അന്തരീക്ഷമലിനീകരണത്തിനു ശമനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നാസ കഴിഞ്ഞ 20 വർഷമായി നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി നിർമ്മിച്ച ' X 57 മാക്‌സ്‌വെൽ ' എന്ന 4 സീറ്റുകളുള്ള ഇലക്ട്രിക് വിമാനം 2020 ൽ ആദ്യ പരീക്ഷണപ്പറക്കൽ നടത്താനൊരുങ്ങുകയാണ്.

Advertisment

publive-image

രണ്ട് 14 ഇലക്ട്രിക് മോട്ടോറുകളുടെ സഹായത്തോടെ പറക്കുന്ന വിമാനത്തിൽനിന്ന് കാർബൺ പുറന്തള്ള പ്പെടുന്നില്ല എന്നതാണ് ഏറ്റവും പ്രാധാന്യമേറിയ വസ്തുത. ശക്തിയേറിയ ലിത്തിയം ബാറ്ററികളാണ് ഇതിൽ ഉപയോഗിക്കുന്നതും.

സോളാർ പാനലുകൾ വഴി പ്രവർത്തിക്കുന്ന വിമാനങ്ങളുടെ പരീക്ഷണങ്ങൾ നടന്നെങ്കിലും വ്യാവസായി കാടിസ്ഥാനത്തിൽ അതിന്റെ നിർമ്മാണം ഇനിയും തുടങ്ങിയിട്ടില്ല. അതിനു തടസ്സങ്ങളും കടമ്പകളും പലതാണ്. ഇപ്പോൾ നാസയുടെ പുതിയ ഇലക്ട്രിക് വിമാന പരീക്ഷണത്തിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്.

ഒരു സാധാരണ വിമാനത്തിൽനിന്ന് പുറത്തള്ളുന്ന കാർബൺ ഡയോക്സയിഡ് (CO 2 ) ന്റെ അളവ് 285 ഗ്രാമാണ്. ടൂ വീലർ 72 ഗ്രാമും ,ബസ്സ് 68,വലിയ കാർ 55 , ചെറിയ കാർ 42 ഗ്രാമും അളവിലാണ് CO 2 വാതകം പുറന്തള്ളി വായുമണ്ഡലം മലീമസമാക്കുന്നത് എന്നതും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

electric plain
Advertisment