Advertisment

പടിഞ്ഞാറാന്‍ ആഫ്രിക്കന്‍ കടലില്‍ 20 ഇന്ത്യക്കാരെ കടല്‍ കൊള്ളക്കാര്‍ ബന്ദികളാക്കി

New Update

ടോഗോ:  പടിഞ്ഞാറാന്‍ ആഫ്രിക്കന്‍ കടലില്‍ 20 ഇന്ത്യാക്കാരെ കടല്‍ കൊള്ളക്കാര്‍ ബന്ദികളാക്കി. അംഗോളയില്‍നിന്ന് ലോമിലേക്ക് ഇന്ധനവുമായി പോയ 'ഡ്യൂക്ക്' എന്ന ഓയില്‍ ടാങ്കര്‍ കപ്പലാണ് റാഞ്ചിയത്.

Advertisment

publive-image

ഇവരുടെ മോചനത്തിനായി നൈജീരിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് വരികയാണെന്നും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ സര്‍ക്കാരുകളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കൊള്ളക്കാര്‍ കപ്പല്‍ ആക്രമിക്കുകയും കൈക്കലാക്കുകയും ചെയ്തതായി കപ്പലിന്റെ നടത്തിപ്പുകാരായ 'യൂണിയന്‍ മാരിടൈം' അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.

Advertisment