Advertisment

തിരിച്ചടി നേരിട്ട് ബി ജെ പി. ഇന്ത്യയില്‍ കാവി മങ്ങുന്നു ..

New Update

ഹാരാഷ്ട്രയില്‍ ബി.ജെ.പിയ്ക്ക് നേരിടേണ്ടി വന്നത് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ്. അധികാരത്തുടര്‍ച്ച നേടാനായില്ലെന്നു മാത്രമല്ല മറിച്ച് അധികാരമേറ്റ് നാലാംനാളില്‍ തന്നെ രാജിവെക്കേണ്ടിവന്നെന്ന നാണക്കേടാണ് ദേവേന്ദ്ര ഫഡ്‌നാവിസിനും ബി.ജെ.പിക്കും സംഭവിച്ചത്.

Advertisment

ബി.ജെ.പിക്കേറ്റ ഈ തിരിച്ചടി വരാനിരിക്കുന്ന ജാര്‍ഖണ്ഡ്, ഡല്‍ഹി തെരഞ്ഞെടുപ്പുകളിലുള്‍പ്പെടെ പ്രതിപക്ഷത്തിന് കരുത്തേകുന്നതാണ്.

publive-image

മഹാരാഷ്ട്രയിലെ പ്രഹരത്തോടെ രാജ്യത്ത് 40 ശതമാനം പ്രദേശത്ത് ഒതുങ്ങുകയാണ് ബി.ജെ.പിയുടെ അധികാരകേന്ദ്രങ്ങള്‍. 2017-ല്‍ രാജ്യത്തിഴന്റ 71 ശതമാനം ഇടങ്ങളിലും ഭരണത്തിലുണ്ടായ പാര്‍ട്ടിയാണ് രണ്ടു വര്‍ഷത്തിനികം വന്‍ തിരിച്ചടി നേരിട്ടത്.

കേന്ദ്രത്തില്‍ നരേന്ദ്ര മോഡി ആദ്യതവണ അധികാരത്തിലെത്തിയതിനു പിന്നാലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പിടിച്ചെടുത്ത ബി.ജെ.പിയാണ് മോഡി അധികാരത്തില്‍ തുടര്‍ന്നെത്തിയപ്പോള്‍ ദുര്‍ബലമായത്.

2014-ല്‍ ഏഴു സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്ക്ക് അധികാരമുണ്ടായിരുന്നത്. എന്നാല്‍ മോഡി പ്രഭാവത്തിന്റെ കരുത്തില്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പാര്‍ട്ടി ശക്തി തെളിയിച്ചു.

മോഡി എന്ന ഭരണാധികാരിയും അമിത് ഷാ എന്ന 'ചാണക്യനും' ചേര്‍ന്ന് പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുന്നെന്നായിരുന്നു ആ കാലത്ത് അനുയായികള്‍ പറഞ്ഞിരുന്നത്.

2014-ല്‍ ഏഴ് സംസ്ഥാനങ്ങളില്‍ ഭരണത്തിലുണ്ടായ പാര്‍ട്ടി 2018 ആയപ്പോള്‍ 21 സംസ്ഥാനങ്ങളിലാണ് ഭരണത്തിലെത്തിയത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് 13-ല്‍ നിന്ന് 3 സീറ്റിലേക്ക് വീഴുകയും ചെയ്തു.

2014-ന്റെ തുടക്കത്തില്‍ ഏഴിടങ്ങളില്‍ അധികാരത്തിലുണ്ടായിരുന്ന പാര്‍ട്ടി 2018 സെപ്റ്റംബര്‍ ആയപ്പോള്‍ രാജ്യത്തെ 'കാവി പുതപ്പിച്ചു'. തമിഴ്‌നാട് (എ.ഐ.എ.ഡി.എം.കെ), കേരളം(എല്‍.ഡി.എഫ്),കര്‍ണാടക (കോണ്‍ഗ്രസ്), മിസോറം (കോണ്‍ഗ്രസ്), പഞ്ചാബ് (കോണ്‍ഗ്രസ്),

ഒഡീഷ (ബി.ജെ.ഡി), പശ്ചിമബംഗാള്‍(ത്രിണമൂല്‍ കോണ്‍ഗ്രസ്), തെലങ്കാന(ടി.ആര്‍.എസ്) എന്നിവടങ്ങളിലൊഴിച്ച് എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരം പിടിച്ചു. ഡല്‍ഹിയില്‍ ആംആദ്മിയും ബി.ജെ.പിക്ക് വിലങ്ങുതടിയായി.

പടവുകള്‍ കയറിയ നാല് വര്‍ഷം

2014-ല്‍ ഏഴ് സംസ്ഥാനങ്ങളുണ്ടായിരുന്ന അവര്‍ 2015-ല്‍ 13 ഇടത്ത് ഭരണം നേടുകയായിരുന്നു. 2016-ല്‍ 15, 2017-ല്‍ 19, 2018 സെപ്റ്റംബറില്‍ 21 എന്നിങ്ങനെ എന്‍.ഡി.എ മുന്നണി സംസ്ഥാനങ്ങള്‍ പിടിച്ചടക്കി. എന്നാല്‍, ആ വളര്‍ച്ച അവിടെ നില്‍ക്കുകയും ചെയ്തു.

2018-ന്റെ അവസാനത്തോടെ തന്നെ ബി.ജെ.പി തിരിച്ചടി നേരിട്ടുതുടങ്ങി. മധ്യപ്രദേശ് , രാജസ്ഥാന്‍, ഛത്തീസ്ഗഡ്, എന്നിവിടങ്ങളിലായിരുന്നു ഈ തിരിച്ചടി. വിവിധയിടങ്ങളില്‍ സഖ്യത്തിലുണ്ടായ വിള്ളലും ബി.ജെ.പിയെ അധികാരത്തില്‍ നിന്നകറ്റി.

മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് രാജിവെച്ചതോടെ 17 സംസ്ഥാനങ്ങളില്‍ മാത്രമാണ് ബി.ജെ.പി അധികാരത്തിലുള്ളത്. 17 എന്നത് വലിയ സംഖ്യയാണെങ്കിലും 71 ശതമാനം പ്രദേശത്ത്‌നിന്ന് 40-ലേക്ക് ഒതുങ്ങേണ്ടി വന്നു എന്നതാണ് സത്യം.

Advertisment