Advertisment

സിദ്ധരാമയ്യക്കും കുമാരസ്വാമിക്കുമെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്

New Update

ബംഗളൂരു:  കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച്.ഡി. കുമാരസ്വാമിക്കുമെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരേ സംഘടിപ്പിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്.

Advertisment

publive-image

കോടതി നിര്‍ദേശ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റവും ഇരുവര്‍ക്കുമെതിരേ ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരേ പോരാട്ടത്തിന് ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

മുന്‍ ഉപമുഖ്യമന്ത്രി ജി.പരമേശ്വര, പി.സി.സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു, മുന്‍മന്ത്രി ഡി.കെ. ശിവകുമാര്‍ തുടങ്ങി 23 രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും മുന്‍ ബംഗളൂരു പോലീസ് കമ്മീഷണര്‍ ടി. സുനില്‍ കുമാറടക്കം ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ട്.

പൊതുപ്രവര്‍ത്തകനായ എ. മല്ലികാര്‍ജുന്‍ എന്നയാളാണ് പരാതി നല്‍കിയത്. ബംഗളൂരു സി.സി.എച്ച് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊമേഴ്സ്യല്‍ സ്ട്രീറ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Advertisment