Advertisment

'ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം...' നവ്യ 'ഒരുത്തീ'യായി വരുന്നു..

New Update

'നന്ദന'ത്തിലെ ബാലാമണിയായി മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ താരമാണ് നവ്യാ നായര്‍. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രിയനായികയാകാന്‍ നവ്യയ്ക്ക് സാധിച്ചു. ആറു വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് നടി വീണ്ടും അഭിനയ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ്.

Advertisment

publive-image

'ഒരുത്തീ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. വി.കെ. പ്രശാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് 'ഒരുത്തീ' നിര്‍മ്മിക്കുന്നത്. എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തില്‍ വിനായകനും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

തനി നാട്ടിന്‍പുറത്തു കാരിയായുള്ള നവ്യയുടെ ലുക്ക് ലൊക്കേഷനില്‍നിന്ന് ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ പുറത്ത് വന്നിരുന്നു. നവ്യയുടെ അടിപൊളി ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സെലിബ്രിറ്റി മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് അവിനാശ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

മെറൂണ്‍ നിറത്തിലുള്ള കസവ് പട്ടും ഡിസൈനര്‍ ബ്ലൗസും അണിഞ്ഞ് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'അതിസുന്ദരിയായിരിക്കുന്നു' 'എങ്ങനെയാണ് ചെറുപ്പം നിലനിര്‍ത്തുന്നത്' എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ആരാധകര്‍ താരത്തോട് ചോദിക്കുന്നത്.

navya nair malayalam movie oruthi returns
Advertisment