Advertisment

പൊള്ളുന്ന ഭാവങ്ങളുമായി 'ഒരുത്തീ'

New Update

നടി നവ്യ നായര്‍ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് അഭിനയത്തിലേക്ക് തിരികെയെത്തുന്ന ചിത്രമായ 'ഒരുത്തീ'യുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ചിത്രീകരണ വിശേഷങ്ങളെല്ലാം നടി നവ്യ നായര്‍ തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Advertisment

publive-image

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമാ രംഗത്തേയ്ക്ക് മടങ്ങി എത്തുന്നത്. 'ഒരുത്തീ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തനി നാട്ടിന്‍പുറത്തുകാരിയുടെ ലുക്കിലാണ് നവ്യാ നായര്‍ എത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടി മഞ്ജു വാര്യരുമായി കൂടിക്കാഴ്ച നടത്തിയ വിശേഷവും തന്റെ മകന്‍ ലൊക്കേഷനിലെത്തിയ വിശേഷവും നടിമാരായ പ്രിയ വാര്യരും അനുമോളുമൊക്കെ ലൊക്കേഷനിലെത്തിയ വിശേഷങ്ങളുമൊക്കെ നടി ആരാധകരുമായി പങ്കുവെച്ചിരുന്നു.

അതിനിടെ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി കുമ്പളങ്ങിയിലെത്തിയ താരം ഇന്‍സ്റ്റയില്‍ ആരാധകനോടൊപ്പം പകര്‍ത്തിയ പുത്തന്‍ ചിത്രവും ആരാധകരുമായി പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ നടി ലൊക്കേഷനില്‍ വച്ചുള്ള തന്റെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.

'ഒരുത്തീ' ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയ അജി മസ്‌കറ്റ് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ കാന്‍ഡിഡ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്തൊരു കാന്‍ഡിഡാണ് ഇതെന്ന തലക്കെട്ടോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

നവ്യ ആറു വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയിക്കുന്ന ചിത്രമാണ് ഒരുത്തീ. എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥയും കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ഒരുത്തൂ നിര്‍മിക്കുന്നത്. ചിത്രത്തില്‍ വിനായകനും ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

navya nair malayalam movie oruthee
Advertisment