Advertisment

മുടികൊഴിച്ചില്‍ അകറ്റാനും തലവേദനയെ തുരത്താനും കരിഞ്ചീരകം; തീര്‍ന്നില്ല ഇനിയുമുണ്ട് ഏറെ ഗുണങ്ങള്‍..

New Update

അനവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് കരിഞ്ചീരകം. ഉഷ്ണവീര്യമുള്ളവ ആയതുകൊണ്ട് തന്നെ ശൈത്യരോഗങ്ങളെ അവ ഇല്ലാതാക്കുന്നു. അതു പോലെ ഇസ്ലാമിക വൈദ്യശാസ്ത്ര പണ്ഡിതന്മാര്‍ നിരവധി രോഗങ്ങളുടെ ശമനത്തിനായി കരിഞ്ചീരകം നിര്‍ദേശിച്ചിട്ടുണ്ട്.

Advertisment

publive-image

മുടികൊഴിച്ചില്‍:

മികച്ച ഔഷധമായി ഇസ്ലാമിക വൈദ്യന്മാര്‍ നിര്‍ദേശിച്ചിരുന്നു. കരിഞ്ചീരക പൊടി കാട്ടാശാലയുടെ നീരില്‍ ഒരു ടീസ്പൂണ്‍ സുര്‍ക്കെസെയിനും ഒരു കപ്പ് സൈറ്റൂണെണ്ണയും കൂട്ടി കുഴച്ച് വൈകുന്നേരങ്ങളില്‍ തലയില്‍ തേച്ച് പിടിപ്പിക്കുക. എന്നിട്ട് ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ശുദ്ധിയാക്കുക. മുടികൊഴിച്ചിലിന് ശമനമുണ്ടാവും. തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം 15 മിനുറ്റ് വെയില്‍ കായുക. അഞ്ചു മണിക്കൂറിന് ശേഷം മാത്രമേ കുളിക്കാവൂ. ഇപ്രകാരം ഒരാഴ്ച തുടരുക.

തലവേദന:

അല്‍പ്പം കരിഞ്ചീരകപ്പൊടിയും അതിന്റെ പകുതി ഗ്രാമ്പൂവിന്റെയും നന്നായി പൊടിച്ച പൊടികള്‍ സമമായി കൂട്ടിച്ചേര്‍ത്ത് തലവേദനയുണ്ടാകുമ്പോള്‍ വെണ്ണ ചേര്‍ക്കാത്ത പാലില്‍ സേവിക്കുക. കൂടാതെ കരിഞ്ചീരക എണ്ണ തലവേദനയുള്ളിടത്ത് തേച്ച് ഉഴിയുന്നതും ഉത്തമമാണ്.

ഉറക്കമില്ലായ്മ:

ഒരു സ്പൂണ്‍ കരിഞ്ചീരകത്തില്‍ തേനില്‍ ചാലിച്ച് ഒരു കപ്പ് ചൂടുപാലില്‍ ചേര്‍ത്ത് കുടിക്കുക.

ആസ്തമയും ശ്വസനേന്ദ്രിയ രോഗങ്ങളും :

ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ചൂടുവെള്ളത്തില്‍ കലര്‍ത്തി ദിവസം ഒരു നേരം കഴിക്കുക. രാത്രി കരിഞ്ചീരക തൈലം നെഞ്ചില്‍ തടവുന്നതും തിളക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്നതും ഏറെ ഉത്തമമാണ്.

മുതുകു വേദനയും വാത സംബന്ധമായ പ്രശ്‌നങ്ങുളും :

അല്പം കരിഞ്ചീരകതൈലം മിതമായ അളവില്‍ ചൂടാക്കി വേദനയുള്ള ഭാഗത്ത് തടവുക. ഒരു സ്പൂണ്‍ കഞ്ചീരക തൈലം തേനില്‍ ചേര്‍ത്ത് രണ്ടു നേരം കഴിക്കുന്നതും ഉത്തമമാണ്.

വയറിളക്കം:

ഒരു കപ്പ് തൈരില്‍ ഒരു ടീസ്പൂണ്‍ കരിഞ്ചീരകതൈലം ചേര്‍ത്തു കഴിക്കുക. രോഗ ലക്ഷണങ്ങള്‍ അവസാനിക്കുന്നത് വരെ ദിവസവും രണ്ടു നേരം കഴിക്കണം.

പ്രമേഹം:

ഒരു കപ്പ് കട്ടന്‍ചായയില്‍ 2.5 മി.ലി കരിഞ്ചീരകതൈലം ചേര്‍ത്ത് ദിവസം രണ്ട് നേരം കഴിക്കുക. പഞ്ചസാരയും എണ്ണയില്‍ പൊരിച്ചതും വര്‍ജ്ജിക്കണം.

തൊണ്ടവരള്‍ച്ച:

ഒരു ടീസ്പൂണ്‍ തൈലം ചൂട് വെള്ളത്തില്‍ കലര്‍ത്തി രണ്ടു നേരം കഴിക്കുക. നെഞ്ചും പുറവും തൈലം പുരട്ടി തടവുന്നതും നല്ലതാണ്.

കടുത്ത പനി:

ഒരു ടീസ്പൂണ്‍ കരിഞ്ചീരക തൈലം ഒരു ഗ്ലാസ് നാരങ്ങാ നീരില്‍ ചേര്‍ത്ത് ദിവസം രണ്ടു നേരം കഴിക്കുക. രോഗ ലക്ഷണങ്ങള്‍ നീങ്ങുന്നത് വരെ ഈ ചികിത്സ തുടരണം.

kalonji karim jeerakam
Advertisment