Advertisment

കഴുത്തിലെ കറുപ്പ് നിറം അകറ്റാന്‍ ഇക്കാര്യം പരീക്ഷിച്ചു നോക്കു

author-image
സത്യം ഡെസ്ക്
Updated On
New Update

നിങ്ങളുടെ മുഖത്തിനൊപ്പം തന്നെ കഴുത്ത് വൃത്തിയാക്കേണ്ടതും പ്രധാനമാണ്. മാത്രമല്ല ഇത് ദിവസേന സ്‌ക്രബ് ചെയ്ത് മോയ്‌സ്ചറൈസ് ചെയ്യേണ്ടതും അത്യാവശ്യമാണ്. കഴുത്തിലെ കറുത്ത പാട് നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.

Advertisment

publive-image

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചര്‍മ്മത്തിന്റെ പി.എച്ച് നില സന്തുലിതമാക്കി സ്വാഭാവിക തിളക്കം നല്‍കുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കംചെയ്യാനം ഇത് സഹായിക്കുന്നു. ഇതിലെ മാലിക് ആസിഡിന്റെ സാന്നിധ്യം ചര്‍മ്മത്തിന് മികച്ച എക്‌സ്‌ഫോളിയേറ്ററാക്കുന്നു.

നിങ്ങള്‍ ചെയ്യേണ്ടത് 2 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും 4 ടേബിള്‍സ്പൂണ്‍ വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് ഈ കൂട്ട് നിങ്ങളുടെ കഴുത്തില്‍ പ്രയോഗിച്ച് 10 മിനിട്ടിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക. ഓരോ ഒന്നിടവിട്ട ദിവസവും ഈ പ്രക്രിയ ആവര്‍ത്തിക്കുക.

neck color tips
Advertisment