Advertisment

നീറ്റ്​ രജിസ്​ട്രേഷന്‍ തീയതി നീട്ടി; ആഗസ്റ്റ്​ 10 വരെ അപേക്ഷിക്കാം

New Update

publive-image

ന്യൂഡല്‍ഹി: നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്​ ടെസ്റ്റ്​ (നീറ്റ്​ 2021) അപേക്ഷ സമര്‍പിക്കാനുള്ള തീയതി ദേശീയ ടെസ്റ്റിങ്​ ഏജന്‍സി നീട്ടി. ആഗസ്റ്റ്​ 10 വൈകുന്നേരം അഞ്ചു മണിവരെയാണ്​ പുതുക്കിയ തീയതി. നാഷനല്‍​ ടെസ്റ്റിങ്​ ഏജന്‍സി ഔദ്യോഗിക വെബ്​സൈറ്റിലോ neet.nta.nic.inലോ ഓണ്‍ലൈനായി അപേക്ഷ സമര്‍പിക്കാം.

അപേക്ഷയോടൊപ്പമുള്ള ഫീസ്​ ആഗസ്റ്റ്​ 10ന്​ ഉച്ചയ്ക്ക് 11.50 വരെ നല്‍കാം. മറ്റു കോഴ്​സുകള്‍ക്കൊപ്പം ബി.എസ്​സി (ഹോണേഴ്​സ്​), നഴ്​സിങ്​ കോഴ്​സ്​ എന്നിവക്ക്​ അപേക്ഷിക്കുന്നവര്‍ക്കും ദീര്‍ഘിപ്പിച്ച തീയതി പ്രയോജനപ്പെടുത്താം. ഓണ്‍ലൈന്‍ അപേക്ഷകളില്‍ തെറ്റുതിരുത്തല്‍ ആഗസ്റ്റ്​ 11 മുതല്‍ 14 വരെയാണ്​. സെപ്​റ്റംബര്‍ 21നാണ്​ നീറ്റ്​ എഴുത്തുപരീക്ഷ. മലയാളം ഉള്‍പെടെ 13 ഭാഷകളില്‍ എഴുതാന്‍ അവസരമുണ്ടാകും.

Advertisment