Advertisment

നീറ്റ് പ്രവേശന പരീക്ഷ ഇനി മുതൽ മലയാളത്തിലും

New Update

publive-image

ഈ വർഷം മുതൽ നീറ്റ് പ്രവേശന പരീക്ഷ മലയാളത്തിലും. മലയാളം ഉൾപ്പെടെ രണ്ട് ഭാഷകളാണ് പുതുതായി ചേർത്തത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബാണ് മറ്റൊരു ഭാഷ. കഴിഞ്ഞ വർഷം ഇംഗ്ലീഷും ഹിന്ദിയും കൂടാതെ 9 ഇന്ത്യൻ പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തിയിരുന്നു. 2020 ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായാണ് കൂടുതൽ പ്രാദേശിക ഭാഷകളിൽ നീറ്റ് പരീക്ഷ നടത്തുന്നത്.

തമിഴ്, കന്നഡ, തെലുങ്ക്, ഉറുദു, അസമീസ്, ബംഗാളി, മറാത്തി, ഒഡിയ, ഗുജറാത്തി എന്നീ ഭാഷകളാണ് കഴിഞ്ഞ വർഷം ഉൾപ്പെടുത്തിയത്. ജിസിസി രാജ്യങ്ങളിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ പരിഗണിച്ച് ഈ വർഷം മുതൽ കുവൈറ്റിലും നീറ്റ് പരീക്ഷാ കേന്ദ്രം ആരംഭിക്കും. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ നീറ്റ് പരീക്ഷക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. neet.nta.nic.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

Advertisment