Advertisment

നീറ്റ് പരിശീലനത്തിനായി ബൈജൂസിലെ വിദഗ്ദ്ധർ തയാറാക്കിയ 7 ടിപ്പുകൾ

New Update

ലോകത്തെ പ്രമുഖ എഡ്ടെക് കമ്പനിയും രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട സ്കൂൾ പഠന ആപ്ലിക്കേഷൻ ദാതാക്കളുമായ ബൈജുസ്, ഇന്ത്യയിലെ പ്രമുഖ നീറ്റ് പരിശീലകർ തയാറാക്കിയ വളരെ അനുയോജ്യവും ആകർഷകവും ഫലപ്രദവുമായ പഠന പരിപാടി അവതരിപ്പിച്ചു.

Advertisment

publive-image

ഓഗസ്റ്റ് 1 ന് നടക്കുന്ന നീറ്റ് പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ബൈജു ക്ലാസുകൾ നീറ്റ് ചർച്ചാ ക്‌ളാസുകളും ഡെയ്‌ലി പ്രാക്ടീസ് പ്രോബ്ലംസ് (ഡിപിപി), പ്രാക്ടീസ് ഷീറ്റുകൾ എന്നിവയിൽ ആഴ്ചയിൽ മൂന്ന് തവണ പരിശീലനവും നൽകും.

എല്ലാ വർഷവും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തേക്ക് കടക്കാൻ ഒട്ടേറെ പേർ ആഗ്രഹിക്കാറുണ്ടെന്നും എന്നാൽ മോശം തയ്യാറെടുപ്പ് രീതികളും ആശയപരമായ വ്യക്തതയുടെ അഭാവവുമാണ് പലർക്കും നീറ്റ് പരീക്ഷയിൽ നിരാശ സമ്മാനിക്കുന്നതെന്നും ബൈജൂസ്‌ ജെ ഇ ഇ & നീറ്റ് പ്രിൻസിപ്പൽ ഡയറക്ടറും അധ്യാപികയുമായ അപുർവ മാത്തൂർ അഭിപ്രായപ്പെടുന്നു.

ഏറ്റവും വെല്ലുവിളി നിറഞ്ഞ പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്ന നീറ്റ് പരീക്ഷയിൽ ആസൂത്രണം, സ്ഥിരോത്സാഹം, കഠിനാധ്വാനം തുടങ്ങിയ ഘടകങ്ങൾ ഏറെ പ്രാധാന്യം അർഹിക്കുന്നു. അതിനാൽ‌, മികച്ച നേട്ടം കൈവരിക്കുന്നതിന് വിഷയവിജ്ഞാനം ദൃഡപ്പെടുത്തുന്നതിനുള്ള ശരിയായ സാങ്കേതിക വിദ്യകൾ‌ സായത്തമാക്കുകയും പഠനരീതിയിൽ മികച്ച ആസൂത്രണം ഉണ്ടാവുകയും ചെയ്യെണ്ടതുണ്ടെന്നും അപൂർവ മാത്തൂർ ചൂണ്ടിക്കാട്ടി.

വീട്ടിലിരുന്ന് പഠനം നടത്തുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷയ്ക്കായി തയാറെടുക്കുന്നവർക്ക് പ്രയോജനകരമാകുന്ന 7 ലഘുമാർഗങ്ങൾ :

· സിലബസും മാർക്കിങ് സ്‌കീമും മനസിലാക്കുക: ഏതൊരു നീറ്റ് വിദ്യാർഥിക്കും സിലബസിന്റെ സ്വഭാവത്തെയും വ്യാപ്തിയെയും കുറിച്ച് കൃത്യമായ ധാരണ നിർണായകമാണ്. സമയം കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും വിഭജിക്കാനും ഏറ്റവും പുതിയ ഔദ്യോഗിക നീറ്റ് സിലബസ്, പരീക്ഷാ രീതി, വെയിറ്റേജ് എന്നിവ കൃത്യവും വ്യക്തവുമായി മനസിലാക്കുക. വെയിറ്റേജിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായാൽ , നിങ്ങൾക്ക് മികച്ച ആസൂത്രണത്തോടെ കുറ്റമറ്റ രീതിയിൽ സമയം പാഴാക്കാതെ ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ കഴിയും.

· തയ്യാറെടുപ്പ് നേരത്തെ ആരംഭിക്കുക: നീറ്റിനായി തയ്യാറെടുപ്പ് ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം പത്താം ക്ലാസാണ്, പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ രണ്ട് വർഷം സമയം ലഭിക്കും. നീറ്റ് പരീക്ഷയുടെ സിലബസ് പതിനൊന്നാം ക്ലാസ്, പന്ത്രണ്ടാം ക്ലാസുകൾക്കുള്ള വാർഷിക പഠന ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്, അതിനാൽ ബോർഡ് പരീക്ഷകൾക്കായുള്ള മികച്ച തയ്യാറെടുപ്പ് സ്വാഭാവികമായും നീറ്റ് പരീക്ഷയിൽ ൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കും.

· സമാന ആശയങ്ങൾ ബന്ധിപ്പിക്കുക: ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയിലെ ഏതാനും അധ്യായങ്ങളിൽ സമാനമായ വിഷയങ്ങളുണ്ട്. ഇത് പ്രയോജനപ്പെടുത്തുകയും അധ്യായങ്ങൾ പരസ്പരം ബന്ധിപ്പിക്കുകയും വേണം. വിഷയങ്ങൾ‌ ഒരുമിച്ച് പഠിക്കുന്നതിന് ഇവ ബന്ധപ്പെടുത്തി പഠിക്കുന്നത് സഹായകരമാകും.

· സമയം കാര്യക്ഷമമായി വിനിയോഗിക്കുക: ശരിയായ ഷെഡ്യൂൾ, സമയപരിധി ക്രമീകരിക്കൽ, സിലബസ് പാകപ്പെടുത്തൽ എന്നിവയ്ക്ക് കൂടുതൽ ചിട്ടയായ സമീപനം സ്വീകരിക്കണം. നിങ്ങൾക്ക് കൂടുതൽ പരിശീലനം ആവശ്യമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം നൽകുക. ആത്യന്തിക ലക്ഷ്യം നേടുന്നതിന് അച്ചടക്കത്തോടെ ഈ രീതികൾ പിന്തുടരുകയും വേണം.

· പരിശീലനം തുടർന്നുകൊണ്ടേയിരിക്കുക: നീറ്റ് പരീക്ഷയിൽ തുല്യ സമയങ്ങളിൽ 180 ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്. മോക്ക് പേപ്പറുകൾ പരിശീലിക്കുന്നത് പരീക്ഷയിൽ ആത്മവിശ്വാസവും കൃത്യതയും വേഗതയും നൽകും. ആശയങ്ങൾ‌ പുതുക്കുന്നതിനായി എല്ലാ വിഷയങ്ങളും ഓരോ ആഴ്‌ചയും മുൻകാലങ്ങളിലെ സാമ്പിൾ‌ പേപ്പറുകൾ‌ അല്ലെങ്കിൽ‌ ഓൺ‌ലൈൻ‌ ടെസ്റ്റ് പരിശീലിക്കണം.

· കുറിപ്പുകൾ തയ്യാറാക്കുക: കുറിപ്പുകൾ തയാറാക്കുക എന്നതാണ് പഠനത്തിനുള്ള ഏറ്റവും മികച്ചതെന്ന് തെളിയിക്കപ്പെട്ട മാർഗ്ഗങ്ങളിലൊന്ന്. എഴുതി പഠിക്കുമ്പോൾ അറിവ് നമ്മുടെ മനസ്സിൽ കൂടുതൽ തങ്ങി നില്ക്കാൻ ഇടയാകും.. അവസാന നിമിഷത്തെ പുനരവലോകനത്തെ സഹായിക്കുന്നതിന് കുറിപ്പുകളിലെ ഫ്ലോ ചാർട്ടുകളും ഡയഗ്രമുകളും ഉൾപ്പെടെയുള്ള ഓർത്തിരിക്കുക.

· എപ്പോഴും ഓർക്കുക, ആരോഗ്യം സമ്പത്താണ്: കോവിഡ് കേസുകളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, സുരക്ഷിതവും ആരോഗ്യകരവുമായി തുടരേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഒരു ജീവിതരീതി നിലനിർത്തുക, നാരുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, നിങ്ങൾക്ക് ശരിയായ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇത് നിങ്ങളെ ആരോഗ്യത്തോടെ തുടരാൻ സഹായിക്കും, ഒപ്പം നിങ്ങളെ പോസിറ്റീവായി പരീക്ഷയെ അഭിമുഖീകരിക്കാൻ സഹായിക്കും.

Advertisment