നേതാജിയുടെ ജന്മദിനം ഇനി പരാക്രം ദിവസ് ആയി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

New Update

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റ ജന്മദിനമായ ജനുവരി 23 എല്ലാ വര്‍ഷവും പരാക്രം ദിവസ് ആയി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

Advertisment

publive-image

യുവാക്കളില്‍ പോരാട്ടവീര്യവും ദേശസ്‌നേഹവും ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഗസറ്റ് വിജ്ഞാപനത്തില്‍ അറിയിച്ചു.

നേതാജിയുടെ 125ാം ജന്മ വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഈ ജനുവരി മുതല്‍ ദേശീയ, രാജ്യാന്തര തലത്തില്‍ വിവിധ പരിപാടികളോടെയായിരിക്കും ആഘോഷമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നേതാജിയുടെ ജന്മദിനത്തെ വിപുലമായി ആഘോഷിക്കുന്നതെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.

Advertisment