Advertisment

ജീപ്പിന്റെ മിഡ്സൈസ് എസ്‌യുവി കോംപസിന്റെ പുതിയ രൂപം യൂറോപ്യൻ വിപണിയിൽ പ്രദർശിപ്പിച്ചു 

author-image
സത്യം ഡെസ്ക്
New Update

ജീപ്പിന്റെ മിഡ്സൈസ് എസ്‌യുവി കോംപസിന്റെ പുതിയ രൂപം യൂറോപ്യൻ വിപണിയിൽ പ്രദർശിപ്പിച്ചു. പുതിയ 1.3 ലീറ്റർ ടർബൊ പെട്രോൾ എൻജിൻ യുകണക്റ്റ് സർവീസ് തുടങ്ങി നിരവധി പുതിയ ഫീച്ചറുകളുമായി ഈ മാസം യൂറോപ്യൻ വിപണിയിൽ കോംപസ് എത്തും. ഈ വർഷം അവസാനത്തോടു കൂടി പുതിയ കോംപസ് ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. തുടക്കത്തിൽ പെട്രോൾ, ഡീസൽ എൻജിനുകളും പിന്നീട് പ്ലഗ് ഇൻ ഹൈബ്രിഡ‍് എൻജിനും കോംപസിന് ലഭിക്കും.

Advertisment

publive-image

നിലവിലുള്ള കോംപസിൽ നിന്ന് മുഖം മിനുക്കി കൂടുതൽ സ്റ്റൈലിഷായാണ് പുതിയ ജീപ്പ് എത്തിയത്. മാറ്റങ്ങൾ വരുത്തിയ മുൻ ബംപറുകൾ, മാറ്റങ്ങൾ വരുത്തിയ ഹെ‍ഡ്‍ലാംപ് എന്നിവ 2021 കോംപസിലുണ്ട്. കൂടുതൽ നിലവാരമുള്ള ഇന്റരീയറാണ് വാഹനത്തിന്. 2019 കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ജീപ്പ് പ്രദർശിപ്പിച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് പുതിയ കോംപസിൽ. വലിയ 8.4 ഇഞ്ച് സ്ക്രീൻ (വകഭേദം അനുസരിച്ച് 7 ഇഞ്ചും 8.4 ഇഞ്ചും) ഓൺബോർഡ് കണക്റ്റിവിറ്റിയും ‌ഓവർ ദ് എയർ സോഫ്റ്റ്‌വെയർ അപ്ഡേഷനുള്ള സൗകര്യവും ഈ സിസ്റ്റത്തിനുണ്ട്.

നിലവിലെ 1.4 ലീറ്റർ പെട്രോൾ എൻജിന് പകരം പുതിയ 1.3 ലീറ്റർ ടർബൊ പെട്രോൾ എൻജിനെത്തി. പഴയ എൻജിനെക്കാളും കരുത്തു കൂടിയ എൻജിൻ മാനുവൽ, ഓട്ടമാറ്റിക്ക് വകഭേദങ്ങളിൽ ലഭ്യമാണ്. 130 കരുത്തുള്ള മാനുവൽ വകഭേദത്തിൽ 6 സ്പീഡ് ഗിയർബോക്സാണ് ഉപയോഗിക്കുന്നത്.

150 ബിഎച്ച്പി കരുത്തുള്ള ഓട്ടമാറ്റിക് പതിപ്പിൽ ഏഴു സ്പീഡ് ഡ്യുവൽ ഡ്രൈ ക്ലച്ച് ട്രാൻസ്മിഷനും ഉപയോഗിക്കുന്നു. ഈ എൻജിന്റെ കൂടെയാണ് ഹൈബ്രിഡ് സാങ്കേതിക വിദ്യ ലഭിക്കുന്നത്. കൂടാതെ 120 ബിഎച്ച്പി കരുത്തുള്ള 1.6 ലീറ്റർ മൾട്ടിജെറ്റ് എൻജിനുമുണ്ട്. ആദ്യമായി മുൻവീൽഡ്രൈവ് ഓട്ടമാറ്റിക്ക് ഡ്യുവൽ ക്ലച്ച് കോംമ്പിനേഷനുകളിൽ കോംപസ് പുറത്തിറങ്ങുന്നത്.

jeep new jeep
Advertisment