Advertisment

ഒരു രാജ്യം കൂടി പിറവിയെടുക്കുന്നു !

New Update

ബോഗൺവില്ല ( Bougainville) .Papua New Guinea (PNG) ൽ നിന്നും സ്വാതന്ത്ര്യം നേടാനായി നടന്ന ഹിതപരി ശോധനയിൽ 98% ആളുകളും അനുകൂലിച്ച് വോട്ടു ചെയ്തിരിക്കുന്നു.അതായത് ബോഗൺവില്ലയുടെ ആകെ ജനസംഖ്യയായ 1,81,067 ആളുകളിൽ 3,043 പേർ മാത്രമാണ് എതിർത്ത് വോട്ടുചെയ്തത്.

Advertisment

publive-image

ഇനിയുള്ള നടപടികളുടെ ഭാഗമായി ഹിതപരിശോധനാ റിപ്പോർട്ട് Papua New Guinea യുടെ പാർലമെന്റിൽ അവതരിപ്പിക്കപ്പെടും. അവിടെ ഇതിനെ ശക്തിയുക്തം എതിർക്കുന്നവരുമുണ്ടാകും.അങ്ങനെവന്നാൽ കാലതാമസം ഉണ്ടാകാനും ദ്വീപിൽ വീണ്ടും സംഘർഷം രൂക്ഷമാകാനും ഇടയായേക്കാം.

b5.jpg

പ്രശാന്ത മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ബോഗൺവില്ല ദ്വീപ് പപ്പുവ ന്യൂ ഗുനിയയുടെ ഭാഗമാണ്. എങ്കിലും PNG യുടെ ഭാഗമാകാൻ മാനസികമായി ബോഗൺവില്ലയിലെ ജനങ്ങൾ ഒരിക്കലും തയ്യാറാ യിരുന്നില്ല.1975 ൽ പപ്പുവ ന്യൂ ഗുനിയ ആസ്‌ത്രേലിയയിൽനിന്ന് സ്വാതന്ത്ര്യം നേടുന്നതിനുമുമ്പുതന്നെ ബോഗൺവില്ല സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ആസ്‌ത്രേലിയയും പപ്പുവ ന്യൂ ഗുനിയയും അതംഗീകരിക്കാൻ തയ്യാറായിരുന്നില്ല.

b2.jpg

1980 മുതൽ നടന്നുവരുന്ന ബോഗൺവില്ലയിലെ പോരാളികളും PNG സൈന്യവും തമ്മിലുള്ള ഗൃഹയു ദ്ധത്തിന്റെ ഫലമായി ഇതുവരെ 20000 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.ബോഗൺവില്ല ദ്വീപിലെ വിശാലമായ ചെമ്പ്‌ നിക്ഷേപത്തിലായിരുന്നു ഇരുകൂട്ടരുടെയും കണ്ണുകൾ.ലോകത്ത് ഇത്രയധികം ചെമ്പു നിക്ഷേപം ചൈനയിലും ബോഗൺവില്ലയിലുമാണുള്ളത്.

b1.jpg

2001 ൽ നടന്ന ഒത്തുതീർപ്പിന്റെ ഫലമായാണ് ഇക്കൊല്ലം സെപ്റ്റംബറിൽ ജനഹിതപരിശോധന നടത്ത പ്പെട്ടതും ദ്വീപ് ജനത ഒന്നടങ്കം സ്വാതന്ത്ര്യത്തിനുവേണ്ടി വോട്ടുചെയ്തതും.ഒട്ടുമിക്ക ലോകരാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഹിതപരിശോധനയെ സ്വാഗതം ചെയ്തിട്ടുണ്ട്.

b3.jpg

Advertisment