Advertisment

പുത്തന്‍ ക്രെറ്റയ്ക്ക് മികച്ച പ്രതികരണം 

author-image
സത്യം ഡെസ്ക്
New Update

2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ ആണ് പുതിയ മോഡൽ ഹ്യുണ്ടായ് ക്രെറ്റയെ ആദ്യം അവതരിപ്പിക്കുന്നത്. മാര്‍ച്ച് 17ന് ആയിരുന്നു വാഹനത്തിന്‍റെ വിപണിപ്രവേശനം.

Advertisment

വിപണിയില്‍ എത്തിയ ശേഷം വാഹനത്തിന് വൻ ഡിമാൻഡ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് മാസത്തില്‍ പുതിയ ക്രെറ്റയുടെ 3,212 യൂണിറ്റുകൾ വിറ്റഴിക്കാൻ ഹ്യുണ്ടായിക്ക് കഴിഞ്ഞു എന്നാണ് കണക്കുകള്‍.

publive-image

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനമായി ക്രെറ്റ മാറി. 2020 മെയ് മാസത്തെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ, 2019 മെയ് മാസത്തിൽ 9,054 യൂണിറ്റുകൾ ഹ്യുണ്ടായ് വിറ്റു, ഇത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 64.52 ശതമാനം ഇടിവാണ് .

ഇക്കോ, കംഫർട്ട്, സ്പോർട്ട് എന്നീ മൂന്ന് മോഡുകളിൽ ക്രെറ്റ ലഭ്യമാകും. 6 സ്പീഡ് ഓട്ടോമാറ്റിക് ഇൻറലിജൻറ് വാരിയബിൾ ട്രാൻസ്മിഷൻ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസിമിഷൻ, 6 സ്പീഡ് മാനുവൽ ട്രാൻസിമിഷൻ എന്നീ ഗിയർ സംവിധാനവും ക്രേറ്റയിലിണ്ട്. 1.5 ലിറ്റർ ഡീസൽ എൻജിൻ പരമാവധി 115 പി.എസ് പവറും 25.5 കെ.ജി.എം ടോർക്കും ഉൽപ്പാദിപ്പിക്കും.

പരമാവധി 140 പി.എസ് പവറും 24.7 കെ.ജി.എം ടോർക്കുമാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിൻ നൽകുക. 1.5 ലിറ്റർ പെട്രോൾ എൻജിനിൽനിന്ന് പരമാവധി 115 പി.എസ് പവറും 14.7 കെ.ജി.എം ടോർക്കും ലഭിക്കുമെന്ന് കമ്പനി ഉറപ്പുനൽകുന്നു. ഡീസൽ മാനുവലിൽ 21.4 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 18.5 കിലോമീറ്ററും മൈലേജ് ലഭിക്കും. പെട്രോൾ എൻജിൻ മാനുവലിൽ 16.8 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 16.9 കിലോമീറ്ററുമാണ് പ്രതീക്ഷിക്കുന്ന മൈലേജ്. ടർബോ പെട്രോൾ എൻജിനിൽ ഡി.സി.ടി ഗിയർ സംവിധാനമാണുള്ളത്. ഇതിൽനിന്ന് 16.8 കിലോമീറ്റർ മൈലേജ് വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായി അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തുന്നത്. ഏറെ ന്യൂജൻ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തുന്നത്. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നീ മൂന്ന് വ്യത്യസ്ത ഹൃദയങ്ങളുമായാണ് 2020 മോഡലിൻറെ വരവ്. ആദ്യ തലമുറയിൽനിന്ന് ഏറെ വ്യത്യസ്തമായ ഡിസൈനിങ്ങിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

പുതു തലമുറ ഹ്യുണ്ടായി ക്രെറ്റയുടെ വലുപ്പം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കോംപാക്റ്റ് എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപത്തിന് മാറ്റമില്ല. രണ്ടാം തലമുറ ക്രെറ്റ കൂടുതല്‍ സ്പോര്‍ട്ടിയാണ്. കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, പുതിയ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍. 17 ഇഞ്ച് അലോയി വീലും ഇതിലുണ്ട്. വെന്യുവിലേതിന് സമാനമായ ഗ്രില്ല് ക്രേറ്റയിലും ഇടംപിടിച്ചു. മൂന്ന് എൽ.ഇ.ഡികൾ അടങ്ങിയ ഹെഡ്ലാമ്പും ഡേടൈം റണ്ണിംഗ് ലാമ്പുമെല്ലാം മിഴിവേകുന്നു.

വാഹനത്തിന്‍റെ പിന്നിലും കാര്യമായ മാറ്റങ്ങളാണ് സംവഭിച്ചത്. സ്പ്ലിറ്റ് ടെയിൽ ലാംപം നീളത്തിൽപോകുന്ന ബ്രേക്ക് ലൈറ്റുമെല്ലാം ഏറെ വ്യത്യസ്തമാണ്. ആറ് എയർ ബാഗുകളാണ് വാഹനത്തിലുള്ളത്. ഇലക്ട്രിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, കവർച്ചയിൽനിന്ന് സംരക്ഷിക്കാനുള്ള അലറാം എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻറീരിയറിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു.

മുൻനിരയിലെ വെന്‍റിലേറ്റഡ് സീറ്റുകൾ, ഓട്ടോമാറ്റിക് എ.സി, ബോസിൻെറ സൗണ്ട് സിസ്റ്റം, വയർലെസ് റീചാർജിങ്, പിന്നിലെ യു.എസ്.ബി ചാർജർ തുടങ്ങിയ നിരവധി സവിശേഷതകൾ വാഹനത്തിലുണ്ട്. വോയിസ് എനാബിൾഡ് പനോരമിക് സൺറൂഫാണ് മറ്റൊരു പ്രത്യേകത. പെട്രോൾ, ഡീസൽ വകഭേദങ്ങളിലായി ഓട്ടമാറ്റിക്ക് മാനുവൽ ഗിയർബോക്സുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ വില 9.99 ലക്ഷം മുതൽ 17.20 ലക്ഷം വരെയാണ്.

hyundai creta
Advertisment