Advertisment

വിവാദമായ ആംഗ്യം ! ടെസ്റ്റ് മാച്ച് ജയിച്ചശേഷം ഇംഗ്ലീഷ് ടീം ആരാധകർക്കുനേരേ ഇന്ത്യൻ ക്യാപ്റ്റൻ വിരാട്ട് കോഹ്ലി നടത്തിയ വ്യംഗ്യ സിഗ്നൽ വലിയ വിവാദങ്ങൾക്ക് തുടക്കമായിരിക്കുന്നു...

New Update

publive-image

Advertisment

തിങ്കളാഴ്ച ഓവൽ മൈതാനത്ത് ടെസ്റ്റ് മാച്ച് ജയിച്ചശേഷം ഇംഗ്ലീഷ് ടീം ആരാധകർക്കുനേരേ ഇന്ത്യൻ ക്യാപ്റ്റൻ വിരാട്ട് കോഹ്ലി നടത്തിയ ഈ വ്യംഗ്യ സിഗ്നൽ വലിയ വിവാദങ്ങൾക്ക് തുടക്കമായിരിക്കുന്നു.

ഇംഗ്ലണ്ട് ടീമിന്റെ ആരാധകരായ Barmy Army എന്ന കാണികളുടെ ഗ്രൂപ്പ് മാച്ചിലുടനീളം ഇന്ത്യൻ ടീമംഗങ്ങളെ ട്രോളുന്നുണ്ടായിരുന്നു. പലപ്പോഴും അവരുടെ കമന്റുകൾ അതിരുവിടുന്നതുമായിരുന്നു. അതുകൊണ്ടുതന്നെ വിരാട്ട് കോഹ്ലി പലപ്പോഴും കളിക്കിടയിൽ ക്ഷുഭിതനായി കാണപ്പെട്ടു.

publive-image

എന്നാൽ കോഹ്ലി ഇത്തരം അപക്വമായ പെരുമാറ്റത്തിലൂടെ ജന്റിൽമാൻ ഗെയിമിന്റെ അന്തഃസത്ത കളഞ്ഞുകുളിച്ചുവെന്നും മുൻകോപിയും എടുത്തുചാട്ടക്കാരനുമായ അദ്ദേഹത്തിൻ്റെ നടപടികൾ പലപ്പോഴും നിലവാരമില്ലാത്തതാണെന്നും ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികൾ ആരോപിക്കുന്നു.

മറിച്ച് കോഹ്‌ലിയുടെ ഈ നടപടിയെ ഇന്ത്യയിലെ മുൻതാരങ്ങളുൾപ്പെടെ പലരും ന്യായീകരിക്കുന്നുമുണ്ട്.

voices
Advertisment