Advertisment

സെപ്റ്റംബർ 11; ലോകം നടുങ്ങിയ ഏറ്റവും വലിയ ഭീകരാക്രമണം !

New Update

publive-image

Advertisment

2001 സെപ്റ്റംബർ 11, അമേരിക്കൻ സമയം രാവിലെ 8.45. അൽ ഖായിദ തീവ്രവാദികൾ അപഹരിച്ച 4 യാത്രാവിമാനങ്ങളിൽ ആദ്യത്തേത് ന്യൂ യോർക്കിലെ വേൾഡ് ട്രേഡ് സെനറ്ററിന്റെ 110 നിലയുള്ള നോർത്ത് ടവറിൽ ഇടിച്ചുകയറി.

18 മിനിറ്റിനുശേഷം 9.03 ന് രണ്ടാമത്തെ വിമാനം തൊട്ടടുത്ത സൗത്ത് ടവറിലും ഇടിച്ചുകയറി. രണ്ടു ടവറുകളിലും തീ പടർന്നു.പൊടിപടലങ്ങളും പുകയും കൊണ്ട് മൂടപ്പെട്ട കെട്ടിടങ്ങളിൽനിന്ന് പലർക്കും രക്ഷപെടാനായില്ല.

publive-image

സമയം 9.37, അപഹരിക്കപ്പെട്ട നാലാമത്തെ വിമാനം വാഷിംഗ്ടൺ ഡിസിയിലുള്ള അമേരിക്കൻ രാജ്യരക്ഷാവിഭാഗത്തിൻ്റെ പെന്റഗൺ ടവറിൽ ചെന്നിടിച്ചു. നാലാമത്തെ വിമാനമാകട്ടെ പെൻസെല്വാനിയയിലെ ഒഴിഞ്ഞ മൈതാനത്ത് തകർന്നുവീണു. വാഷിംഗ്ടൺ ഡി.സി യിലെ ക്യാപ്പിറ്റൽ ബിൽഡിംഗ് ആക്രമണമായിരുന്നു തകർന്ന വിമാനത്തിന്റെ ലക്‌ഷ്യം.

publive-image

ഈ ഭീകരാക്രമണത്തിൽ 2977 ആളുകൾ കൊല്ലപ്പെട്ടു. ഇതുകൂടാതെ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ 19 തീവ്രവാദികളും കൊല്ലപ്പെടുകയായിരുന്നു.

77 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണം നടക്കുമ്പോൾ സൗത്ത് ടവറിൽ 17,400 പേർ ജോലിചെയ്യുന്നുണ്ടായിരുന്നു.

അൽ ഖയിദ തലവൻ ഒസാമ ബിൻ ലാദൻ അഫ്‌ഗാനിസ്ഥാനിലിരുന്നുകൊണ്ടാണ് ഈ ഭീകരാക്രമണത്തിന് പദ്ധതികൾ തയ്യറാക്കിയത്. അൽ ഖായിദയുടെ 19 തീവ്രവാദികളെയാണ് ഇതിനായി നിയോഗിക്കപ്പെട്ടത്. ഇവരിൽ 15 പേർ സൗദി അറേബ്യയിൽ നിന്നുള്ളവരും രണ്ടുപേർ യുഎഇ, ഒരാൾ വീതം ഈജിപ്റ്റ്, ലെബനോൻ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ളവരായിരുന്നു.

publive-image

മൂന്നു ഗ്രൂപ്പുകളിലായി 5 പേർ വീതവും നാലാമത്തെ ഗ്രൂപ്പിൽ 4 പേരുമായിരുന്നു ആക്രമണത്തിനായി നിയോഗിക്കപ്പെട്ടത്. നാലാമത്തെ ഗ്രൂപ്പ് നിയന്ത്രിച്ച വിമാനമാണ് പെന്സില്വാനിയയിൽ തകർന്നുവീണത്.

ഭീകരാക്രമണം നടന്ന് ഒരു മാസത്തിനുശേഷം അമേരിക്ക, അഫ്‌ഗാനിസ്ഥാനിൽ ശക്തമായ ആക്രമണം തുടങ്ങി.ഇതിനായി അമേരിക്കയ്ക്ക് സഖ്യരാജ്യങ്ങളുടെ പിന്തുണയും ലഭിക്കുകയുണ്ടായി. പിന്നീട് താലിബാൻ അഫ്‌ഗാനിസ്ഥാനിൽ നിന്നും പലായനം ചെയ്തു. അവിടെ ഭരണമാറ്റവും ഉണ്ടായി.

publive-image

10 വർഷത്തിനുശേഷം 2011 ൽ അമേരിക്കൻ സൈന്യം പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിവിൽക്കഴി ഞ്ഞിരുന്ന 9/11 ഭീകരാക്രമണ സൂത്രധാരനായിരുന്ന ഒസാമാ ബിൻ ലാദനെ പിടികൂടി കൊലപ്പെടുത്തി. മറ്റൊരു സൂത്രധാരനായിരുന്ന ഖാലിദ് ഷേഖ് മുഹമ്മദിനെ 2002 ൽ പാകിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പിടികൂടുകയും ചെയ്തു. ഖാലിദ് ഷേഖ് മുഹമ്മദ് ഇപ്പോഴും ഗോണ്ടനാമോ (Guantanamo) ജയിലിലാ ണുള്ളത്. അയാളുടെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.

publive-image

അൽ ഖയിദ ഇപ്പോഴും പല രാജ്യങ്ങളിലും സജീവമാണ്. ചില അആഫ്രിക്കൻ രാജ്യങ്ങളിലും അഫ്‌ഗാനി സ്ഥാനിലും അവരുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

20 വർഷം മുൻപ് അഫ്‌ഗാനിസ്ഥാനിൽ താലിബാനെതിരേ തുടങ്ങിയ അമേരിക്കയുടെ ആക്രമണം ഇപ്പോൾ അവരെത്തന്നെ ഭരണമേൽപ്പിച്ച് മടങ്ങിക്കഴിഞ്ഞപ്പോൾ ലോകം കടുത്ത ആശങ്കയിലാണ്.

publive-image

ജനാധിപത്യത്തെ എക്കാലവും ക്രൂരമായ രീതിയിൽ ഇല്ലായ്മ ചെയ്തുവരുന്ന ചൈനയും മേഖലയിൽ അമേരി ക്കൻ ഇടപെടൽ ഇഷ്ടപ്പെടാത്ത റഷ്യയും ജിഹാദിന്റെ യൂണിവേഴ്സിറ്റിയായി ലോകമെമ്പാടും അറിയപ്പെടുന്ന പാക്കിസ്ഥാനും ചേർന്ന് താലിബാന് നൽകുന്ന പിന്തുണ ഏതുദിശയിലേക്കാകും ഇവരെ നയിക്കുക എന്നതും ലോകം ഉറ്റുനോക്കുന്ന വിഷയമാണ്.

voices
Advertisment