Advertisment

അമേരിക്കയിലും യൂറോപ്പിലും വീണ്ടും കോവിഡ് വ്യാപനം രൂക്ഷം ! കോവിഡ് മരണം 50 ലക്ഷത്തോടടുക്കുന്നു !

New Update

publive-image

Advertisment

അമേരിക്കയിൽ മരണനിരക്കും കൂടുകയാണ്. ഇന്ത്യയിൽ രണ്ടാം തരംഗത്തിലുണ്ടായ അതേ അവസ്ഥയാണ് ഇപ്പോൾ അമേരിക്കയിലും ബ്രസീലിലും. അന്ന് ഇന്ത്യയിലെ ആരോഗ്യവ്യവസ്ഥയെയും കോവിഡ് മുൻകരുത ലുകളെയും വിമർശിച്ച പാശ്ചാത്യ മാദ്ധ്യമങ്ങൾ ഇപ്പോൾ മൗനത്തിലാണ്.

എന്താണ് അമേരിക്കയിൽ സംഭവിക്കുന്നത് ? രോഗബാധിതരും അതേത്തുടർന്നുള്ള മരണങ്ങളും കൂടുന്ന തല്ലാതെ കുറയുന്നില്ല എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികളെയും രോഗം പിടികൂ ടുന്നു. മരണവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാക്സിനെടുത്ത 60 കഴിഞ്ഞവർക്കും രോഗം പിടിപെടുകയാണ്.

അമേരിക്കയിൽ ഒരു ദിവസം ശരാശരി 2000 കോവിഡ് മരണമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. വൈറസ് വകഭേദമാണ് (Delta Variant) 99 % രോഗികളിലും ഇപ്പോൾ കണ്ടുവരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2579 മരണമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി മരണനിരക്ക് 2012 ആണ്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 1.65 ലക്ഷം ആളുകൾ രോഗബാധിതരായിരുന്നു.വാക്സിനേഷൻ പ്രോഗ്രാം തകൃതിയായി നടക്കുമ്പോഴും രോഗവ്യാപനം ഉയരുന്നത് ആശങ്കയുണർത്തുന്നുണ്ട്.

അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവെന്‍ഷന്‍  (Centre for Disease control & Prevention - CDC) നൽകിയ മുന്നറിയിപ്പ് പ്രകാരം കോവിഡ് ബാധിതരാകുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണെന്നും ആശുപത്രികളിൽ ബെഡ്ഡുകളുടെ അനിവാര്യത ഉറപ്പാക്കണമെന്നുമാണ്. ചെറുതും വലുതുമായി എല്ലാ കുട്ടികളെയും പുതിയ കോവിഡ് വകഭേദം (Delta Variant) സാരമായി ബാധിക്കുന്നുണ്ട്.

അലബാമയിൽ ഇതാദ്യമായി ജനനനിരക്കിനേക്കാൾ കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കഴിഞ്ഞവർഷം ഇവിടെ 64,714 മരണം റിപ്പോർട്ട് ചെയ്തപ്പോൾ ആകെ 57,641 കുട്ടികളാണ് ജനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിലും 1918 ലെ ഫ്ലൂവിലും ഇങ്ങനെ സംഭവിച്ചിട്ടില്ല.

ഇതിനിടെ രണ്ടു ഡോസ് വാക്സിനെടുത്ത 60 വയസ്സിനുമുകളിലുള്ളവർക്ക് ബൂസ്റ്റർ വാക്സിൻ നൽകണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഗുരുതരരോഗബാധയുള്ളവർക്ക് കോവിഡ് സംക്രമണം തടയാൻ ബൂസ്റ്റർ വാക്സിൻ സഹായകമാണെന്നാണ് ഇസ്രായേൽ ശാസ്ത്രപഠനം വ്യക്തമാക്കുന്നത്.

publive-image

ബ്രസീലിലും സ്ഥിതി ഒട്ടും മെച്ചമല്ല. കോവിഡ് രോഗസംക്രമണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ബ്രസീൽ.കഴിഞ്ഞ ശനിയാഴ്ച 1,50,106 ആളുകളാണ് അവിടെ രോഗബാധിതരായത്.935 മരണവും അന്ന് റിപ്പോർട്ട് ചെയ്യുകയുണ്ടായി. ബ്രസീലിൽ ഇതുവരെ 2.12 കോടി ആളുകൾ രോഗബാധിതരായപ്പോൾ 5,90,508 ആളുകൾ മരണപ്പെട്ടു. ലോകത്തു നടന്നകൊവിഡ് മരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് ബ്രസീൽ.

എല്ലാ അവകാശവാദങ്ങളും ആസ്ഥാനത്താക്കിക്കൊണ്ട് റഷ്യയിൽ കോവിഡ് വീണ്ടും പടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രോഗബാധിതരായത് 20,174 ആളുകളും മരണപ്പെട്ടത് 793 പേരുമാണ്. ഫ്രാൻസിൽ ഇത് 5,814 ഉം മരണം 130 മാണ്.ഇറ്റലിയിൽ ഇന്നലെ രോഗബാധിതർ 3,838 പേരും മരണപ്പെട്ടത് 26 പേരുമാണ്.

ബ്രിട്ടനിൽ ഇടക്കാലത്തിനുശേഷം വീണ്ടും വ്യാപനം വർദ്ധിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ 29,612 ആളുകൾ രോഗബാധിതാകുകയും 56 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

ലോകമാകെ ഇതുവരെ കോവിഡ് ബാധിക്കപ്പെട്ടത് 22.81 കോടി ആളുകൾക്കാണ്. അവരിൽ ആകെ മരണം സംഭവിച്ചത് ഇതുവരെ 46.8 ലക്ഷം ആളുകൾക്കാണ്.

മാസ്ക്കിന്റെ അനിവാര്യമായ ഉപയോഗവും വാക്സിനേഷനുമാണ് കോവിഡ് പ്രതിരോധത്തിനായി നമുക്ക് മുന്നിലുള്ള പോംവഴികളെന്നും അതീവശ്രദ്ധയും കരുതലും ഓരോരുത്തരും പുലർത്തണമെന്നും ലോകാ രോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്.

Advertisment