Advertisment

സ്‌പൂൺ ഉപയോഗിച്ച് അതിസാഹസികമായി തുരങ്കം നിർമ്മിച്ചു രക്ഷപെട്ട പലസ്തീൻ തടവുകാരുടെ ധൈര്യത്തിൻ്റെ പ്രതീകമായി ലോകമെങ്ങും പാലസ്തീന്‍ അനുകൂലികളുടെ സ്പൂണ്‍ പ്രതിഷേധം...

New Update

publive-image

Advertisment

പലസ്തീൻ പ്രതിഷേധത്തിൻ്റെ പ്രതീകമായി ലോകമെങ്ങും ഇപ്പോൾ സ്‌പൂൺ മാറപ്പെട്ടിരിക്കുന്നു. പലസ്തീൻ പതാകയ്‌ക്കൊപ്പം ജനങ്ങൾ സ്പൂണുകൾ ഉയർത്തിയാണ് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നത്.

publive-image

ഇതിനുള്ള കാരണം, ഇക്കഴിഞ്ഞ സെപ്റ്റംബർ 6 ന് ഇസ്രായേലിലെ ഹൈ സെക്യൂരിറ്റി സംവിധാനങ്ങളുള്ള ഗില്‍ബോവ (Gilboa) ജയിലിൽ ചെറിയ തുരങ്കമുണ്ടാക്കി 6 പലസ്തീൻ തടവുകാർ രക്ഷപെടുകയും പിന്നീടവർ പിടികൂടപ്പെടുകയും ചെയ്തത് വർത്തയായിരുന്നല്ലോ...

publive-image

അവർ ജയിലിൽ നിന്ന് പുറത്തുകടക്കാനായി തുരങ്കമുണ്ടാക്കാൻ ഉപയോഗിച്ചത് സ്പൂണുകളും പ്ളേറ്റുകളും കെറ്റിലിന്റെ ഹാൻഡിലും ഉപയോഗിച്ചായിരുന്നതത്രേ. മറ്റൊരായുധവും അവർ ഉപയോഗിച്ചിട്ടില്ല. കാരണം ആയുധങ്ങളൊന്നും ഇത്ര സുശക്തമായ ഒരു ജയിലിൽ ലഭ്യമല്ലതാനും.

publive-image

സ്‌പൂൺ ഉപയോഗിച്ച് അതിസാഹസികമായി തുരങ്കം നിർമ്മിച്ചു രക്ഷപെട്ട പലസ്തീൻ തടവുകാരുടെ ധൈര്യത്തിൻ്റെ പ്രതീകമായാണ് സ്‌പൂൺ ഇന്ന് പാലസ്തീൻ അനുകൂലികൾ ലോകമെങ്ങും പതാകയ്‌ക്കൊപ്പം ഉയർത്തിക്കാട്ടുന്നത്. അങ്ങനെ സ്‌പൂൺ ഇസ്രായേലിനെതിരേയുള്ള ഒരു പ്രചാരണ ആയുധവുമായി മാറപ്പെട്ടുകഴിഞ്ഞു.

voices
Advertisment