Advertisment

കൈക്കൂലി ഒരു കുറ്റമല്ല, വാങ്ങുന്നതിൽ തെറ്റുമില്ല... ചപ്പാത്തിക്ക് ഗോതമ്പ് മാവ് കുഴയ്ക്കുമ്പോൾ ഉപ്പു ചേർക്കുന്നത് പോലെ കരുതിയാൽ മതി !

New Update

publive-image

Advertisment

കൈക്കൂലി ഒരു കുറ്റമല്ല, വാങ്ങുന്നതിൽ തെറ്റുമില്ല... ചപ്പാത്തിക്ക് ഗോതമ്പ് മാവ് കുഴയ്ക്കുമ്പോൾ ഉപ്പു ചേർക്കുന്നത് പോലെ കരുതിയാൽ മതി !

മദ്ധ്യപ്രദേശിലെ ബഹുജൻ സമാജ്‌വാദി പാർട്ടി എംഎല്‍എ റാം ബായി (Rambai) ആണ് പുതിയ ഉപദേശവുമായി രംഗത്തുവന്നിരിക്കുന്നത്.

"500,1000 രൂപയൊക്കെ കൈക്കൂലി വാങ്ങുന്നത് തെറ്റല്ല, സാധാരണയാണ്. ചപ്പാത്തിക്ക് ഗോതമ്പ് മാവ് കുഴയ്ക്കുമ്പോൾ ഉപ്പു ചേർക്കുന്നത് പോലെ കരുതിയാൽ മതി. എന്നാൽ 5000, 10000 ഒക്കെ കൈക്കൂലി വാങ്ങുന്നത് അഴിമതിയാണ് " ഇതായിരുന്നു എംഎല്‍എയുടെ വാക്കുകൾ.

publive-image

പ്രധനമന്ത്രി ആവാസ് യോജനപ്രകാരം അർഹരായവർക്ക് വീടുകൾ ലഭിക്കാൻ അധികാരികൾ പതിനായിരം രൂപവരെ കൈക്കൂലി ആവശ്യപ്പെടുന്നെന്ന പരാതിയുമായി തന്നെ വന്നുകണ്ട തൻ്റെ മണ്ഡലത്തിലെ (Patharia Assembly Seat) ജനങ്ങളോടാണ് എംഎല്‍എ രാം ബായി കൈക്കൂലിയെപ്പറ്റിയുള്ള പുതിയ പരാമർശം നടത്തിയിരിക്കുന്നത്.

എംഎല്‍എയുടെ പരാമർശം വിവാദമാകുകയും വിഷയം എല്ലാ മാദ്ധ്യമങ്ങളിലും വൈറലാകുകയും ചെയ്തതോടെ എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിക്കാതെ അകന്നുനിൽക്കുകയാണ്.

voices
Advertisment